കോഴിക്കോട് നഗരത്തിൽ ആനക്കൊമ്പ് വിൽപനയ്ക്ക് എത്തിച്ച നാലംഗ സംഘം പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇവരുടെ പക്കല്‍ നിന്നും രണ്ട് ആനക്കൊമ്പ് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു
കോഴിക്കോട്: വില്‍പ്പനക്കെത്തിച്ച ആനക്കൊമ്പുമായി നാലംഗ സംഘത്തെ പിടികൂടി. ഫോറസ്റ്റ് ഇന്‍റിലിജൻസും ഫ്ലയിങ് സ്ക്വാഡും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
ഇവരുടെ പക്കല്‍ നിന്നും രണ്ട് ആനക്കൊമ്പ് കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കാറും കസ്റ്റഡിയിലെടുത്തു.
എഫ്ഐലി ടീമും, കോഴിക്കോട് ഫ്ളയിങ്, സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് നാലംഗം സംഘം പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കെ.എസ്.ആർ.ടി.സി പരിസരത്തു നിന്നും ആനക്കൊമ്പുമായി നാലുപേരെ പിടികൂടിയത്.
മലപ്പുറം സ്വദേശികളാണ് പിടിയിലായത്. കൊമ്പുകൾ അട്ടപ്പാടിയിൽ നിന്ന് കൊണ്ടുവന്നെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചത്.
Location :
Kozhikode,Kozhikode,Kerala
First Published :
July 30, 2023 10:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് നഗരത്തിൽ ആനക്കൊമ്പ് വിൽപനയ്ക്ക് എത്തിച്ച നാലംഗ സംഘം പിടിയിൽ