ഡ്രൈവറുടെ ലൈംഗികാതിക്രമ ശ്രമം തടയാൻ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പെൺകുട്ടി പുറത്തേക്ക് ചാടി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഓട്ടോയിൽ വെച്ച് ഡ്രൈവർ അശ്ലീലമായി സംസാരിക്കുകയും ലൈംഗികാതിക്രമ ശ്രമം നടത്തുകയുമായിരുന്നു.
മുംബൈ: ഡ്രൈവറുടെ ലൈംഗികാതിക്രമ ശ്രമം തടയാൻ ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയിൽ നിന്ന് പെൺകുട്ടി പുറത്തേക്ക് ചാടി. മഹരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. ഓട്ടോഡ്രൈവറായ സൈദ് അക്ബർ ഹമീദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തലയക്ക് സാരമായ പരിക്കേറ്റ പെൺകുട്ടിയ എം.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോ റിക്ഷയിൽ നിന്ന് പെൺകുട്ടി തിരക്കേറിയ റോഡിലേക്ക് എടുത്തു ചാടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ മാസം 13നായിരുന്നു സംഭവം.
#WATCH #CCTV #Crime #BREAKING#Maharashtra In #Aurangabad auto driver #molested girl in moving auto,minor girl jumped from moving auto,#girlinjured
After molesting the girl jumped from speeding #auto which was caught on CCTV #ACCIDENT pic.twitter.com/udGvgMgbry
— Harish Deshmukh (@DeshmukhHarish9) November 16, 2022
advertisement
ഓട്ടോയിൽ വെച്ച് ഡ്രൈവർ അശ്ലീലമായി സംസാരിക്കുകയും ലൈംഗികാതിക്രമ ശ്രമം നടത്തുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി സില്ലി ഖാനാ കോംപ്ലക്സിനടുത്ത് വെച്ച് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് ഇൻസ്പെക്ടർ പറഞ്ഞു.
Location :
First Published :
November 16, 2022 5:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡ്രൈവറുടെ ലൈംഗികാതിക്രമ ശ്രമം തടയാൻ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് പെൺകുട്ടി പുറത്തേക്ക് ചാടി


