മലപ്പുറത്ത് ഐസ്ക്രീമിൽ എംഡിഎംഎ കലര്‍ത്തി പെൺകുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച 23-കാരൻ അറസ്റ്റിൽ

Last Updated:

പ്രതി പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീമിലും മന്തിയിലുമാണ് എംഡിഎംഎ കലർത്തിയിരുന്നത്

News18
News18
മലപ്പുറം കോട്ടക്കലില്‍ ഭക്ഷണത്തില്‍ എംഡിഎംഎ കലര്‍ത്തി ലഹരിക്ക് അടിമയാക്കി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ വേങ്ങര ചേറൂര്‍ സ്വദേശി അലുങ്ങല്‍ അബ്ദുല്‍ ഗഫൂറി(23) നെ അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
ഭക്ഷണത്തില്‍ എംഡിഎംഎ കലര്‍ത്തി നല്‍കി ലഹരിക്ക് അടിമയാക്കിയാണ് പെണ്‍കുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത്. 2020-ല്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ തുടങ്ങിയ പീഡനം 2025 വരെ മാര്‍ച്ച് വരെ തുടര്‍ന്നു. അതിജീവിതയുടെ നഗ്‌ന ദൃശ്യം പകര്‍ത്തിയ പ്രതി സ്വര്‍ണാഭരണവും തട്ടി എടുത്തു. ചികിത്സക്ക് പിന്നാലെ ലഹരിയില്‍ നിന്ന് മോചിത ആയ ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. കോട്ടക്കല്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട യുവാവ് 2022ൽ പെൺകുട്ടിയുടെ വീട്ടിൽ വച്ച് ഭക്ഷണത്തിൽ എംഡിഎംഎ കലർത്തി നൽകി ബലാല്‍ത്സം​ഗം ചെയ്തു. പീഡന ദൃശ്യം മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ ലഹരിക്കടിമയാക്കി 2025 വരെ പ്രതി പീഡിപ്പിച്ചു. ഇയാള്‍ പെണ്‍കുട്ടിക്ക് വാങ്ങിക്കൊടുക്കുന്ന ഐസ്ക്രീമിലും മന്തിയിലുമാണ് എംഡിഎംഎ കലർത്തിയിരുന്നത്.
advertisement
പ്രണയം നടിച്ചായിരുന്നു യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്താണ് എംഡിഎംഎ-യ്ക്ക് അടിമയാണെന്ന് പെണ്‍കുട്ടി പോലും തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ചികിത്സയിലൂടെ പെണ്‍കുട്ടി ലഹരിയില്‍ നിന്ന് മുക്തയായി. പിന്നാലെയാണ് പീഡന വിവരങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ കോട്ടക്കല്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിലെ പ്രതി നേരത്തെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതിയെ പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് ഐസ്ക്രീമിൽ എംഡിഎംഎ കലര്‍ത്തി പെൺകുട്ടിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ച 23-കാരൻ അറസ്റ്റിൽ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement