കോട്ടയം: നഗരമധ്യത്തിൽ പൊലീസിനെ സാക്ഷിയാക്കി മദ്യപന്റെ കൊലവിളി. ക്രിസ്മസ് ദിനത്തിൽ കോട്ടയം നഗര മധ്യത്തിൽ ആണ് സംഭവം. അക്രമം തടയാൻ എത്തിയാളുടെ തല ഇയാൾ അടിച്ച് പൊട്ടിച്ചു.
തടയാൻ ചെന്ന നാട്ടുകാർക്കെതിരെ വാക്കത്തി പ്രയോഗവുമുണ്ടായി. സംഭവം തടയുന്നതിൽ പോലീസിന്റെ വൻ അലംഭാവമുണ്ടായെന്ന് നാട്ടുകാർ ആരോപിച്ചു. അക്രമം തടഞ്ഞവർക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനവും നടത്തി.
വിവരം അറിയിച്ചിട്ടും പോലീസ് എത്തിയത് അര മണിക്കൂറിന് ശേഷമാണ്. പൊലീസ് വാഹനം എത്താത്തതിനാൽ ഓട്ടോറിക്ഷയിലാണ് അക്രമകാരിയെ കൊണ്ടു പോയത്.
മറ്റൊരു സംഭവത്തിൽ പന്തളത്ത് പരാതി അന്വേഷിക്കാനെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം. സംഭവത്തിൽ എസ്.ഐയ്ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റു. പന്തളം എസ്‌ഐ ഗോപന്‍, സിവില്‍ പോലീസ് ഓഫീസര്‍ ബിജു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുളനട സ്വദേശി മനു, അഞ്ചല്‍ സ്വദേശി രാഹുല്‍ എന്നിവരെ അറസ്റ്റുചെയ്തു.
വീടു കയറി അതിക്രമം കാട്ടിയെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.