Actress Attack Case| ഹാക്കർ സായ്‌ശങ്കറിനെ മാപ്പുസാക്ഷിയാക്കും; നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്
- Published by:Rajesh V
- news18-malayalam
Last Updated:
ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കർ ദിലീപിനും അഭിഭാഷകർക്കുമെതിരെ മൊഴി നൽകിയിരുന്നു.
കൊച്ചി: നടന്‍ ദിലീപ് (Dileep) പ്രതിയായ വധഗൂഢാലോചനാക്കേസില്‍ ഹാക്കർ സായ് ശങ്കറിനെ (Sai Shanker) മാപ്പുസാക്ഷിയാക്കും. ഇതുമായി ബന്ധപ്പെട്ട അപേക്ഷ ക്രൈംബ്രാഞ്ച് (Crime Branch) ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെ തുടർന്ന് നാളെ ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി സായ് ശങ്കറിന് നോട്ടിസ് അയച്ചുവെന്നും മലയാള മനോരമയും ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു.
ദിലീപ് പ്രതിയായ വധഗൂഢാലോചനാക്കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കർ ദിലീപിനും അഭിഭാഷകർക്കുമെതിരെ മൊഴി നൽകിയിരുന്നു. സായ് ശങ്കർ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതായും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നിൽ മറച്ചുവച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കേസിൽ പ്രതി ചേർത്തത്. സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത് തുടരുകയാണ്. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുള്ളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുള്ളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.
advertisement
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30നകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനിൽക്കുകയാണ്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.
കൊല്ലത്ത് ബാർ ജീവനക്കാർ സംഘം ചേർന്ന് മർദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കൊല്ലം കുണ്ടറയിലെ ബാറില്‍വച്ച് ജീവനക്കാരുടെ മര്‍ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പര്‍വിന്‍ രാജു (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാൾക്ക് മർദ്ദനമേറ്റത്. ബാർ അടക്കാനുള്ള സമയമായിട്ടും പുറത്തേക്ക് പോകാൻ മദ്യലഹരിയിലായിരുന്ന ഇയാൾ തയാറായില്ലെന്നാണ് വിവരം. തുടർന്നു നടന്ന തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
advertisement
സാരമായി പരുക്കേറ്റതിനെ തുടർന്ന് കുണ്ടറയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ പർവിൻ മരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു. ബാർ ജീവനക്കാരല്ലാതെ പുറത്തുനിന്നുള്ള ചിലരും മർദനത്തിൽ പങ്കാളികളായെന്നാണ് പൊലീസ് നൽകുന്ന വിവരം.
Location :
First Published :
May 06, 2022 12:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Actress Attack Case| ഹാക്കർ സായ്‌ശങ്കറിനെ മാപ്പുസാക്ഷിയാക്കും; നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്


