ഒരു കോടി രൂപ വിലമതിക്കുന്ന 300 കിലോ തലമുടി ആറ് പേരടങ്ങുന്ന സംഘം കൊള്ളയടിച്ചു; ഒരാൾ പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ചൈന, ബർമ്മ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന മുടിയാണ് മോഷണം പോയത്
ബെംഗളൂരുവിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയോളം വിലമതിക്കുന്ന മുടി മോഷണം പോയി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 300 കിലോ തലമുടിയാണ് ആറ് പേരടങ്ങുന്ന സംഘം മോഷ്ടിച്ചത്. സംഭവത്തിൽ ലക്ഷ്മിപുരം സ്വദേശി യെല്ലപ്പയാണ് (25) അറസ്റ്റിലായത്. രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചൈന, ബർമ്മ, ഹോങ്കോംഗ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന മുടിയാണ് മോഷണം പോയത്. ഫെബ്രുവരി 28-ന് കെ. വെങ്കടസ്വാമിയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്മിപുര ക്രോസിലെ ഒരു ഗോഡൗണിലായിരുന്നു മോഷണം. വിദേശത്തേക്ക് മുടി കയറ്റിയയക്കുന്ന മൊത്തവ്യാപാരിയാണ് വെങ്കടസ്വാമി. ഇയാളുടെ ഗോഡൗണിൽ മുടി സൂക്ഷിച്ച വിവരമറിഞ്ഞ യെല്ലപ്പയും സുഹൃത്തുക്കളുപം മോഷണം നടത്തുകയായിരുന്നു.
മാർച്ച് 1-ന് രാത്രിയിൽ സംഘം ഗോഡൗണിന്റെ ഷട്ടർ തകർത്ത് അകത്തുകടന്നാണ് കവർച്ച നടത്തിയത്. ഗോഡൗണിൽ മുടി സൂക്ഷിക്കുന്ന വിവരം ലഭിച്ച യെല്ലപ്പയും കൂട്ടാളികളും കൃത്യമായി പദ്ധതി തയ്യാറാക്കി കവര്‍ച്ച നടത്തുകയായിരുന്നു. മോഷണം നടത്തിയ ശേഷം ഹൈദരാബാദിലെ ഏജന്റുമാര്‍ക്കായി മുടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്.
advertisement
മോഷണം അകത്തു നിന്ന് നടത്തിയ ഒരു ജോലിയാണോ അതോ മനുഷ്യ മുടി വ്യാപാരത്തിൽ ഉൾപ്പെട്ട സംഘം ആസൂത്രിതമായി നടത്തിയ കൊള്ളയാണോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Location :
Bangalore,Karnataka
First Published :
April 21, 2025 12:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒരു കോടി രൂപ വിലമതിക്കുന്ന 300 കിലോ തലമുടി ആറ് പേരടങ്ങുന്ന സംഘം കൊള്ളയടിച്ചു; ഒരാൾ പിടിയിൽ