കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിയിലായ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടാനായി വിജിലന്‍സ് അധികൃതരുടെ മുന്നിൽ വെച്ച് നോട്ടുകൾ വിഴുങ്ങാൻ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൈറലായി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. ചൊവ്വാഴ്ച ഒരു പോത്തുമോഷണ കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സബ് ഇൻസ്പെക്ടർ മഹേന്ദ്ര ഉല വിജിലൻസിന്റെ പിടിയിലായത്.
വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി പണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ എസ് ഐ ഇതു വിഴുങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബലംപ്രയോഗിച്ച് എസ് ഐയെ വിജിലൻസ് നിലത്ത് കിടത്തുന്നതും വായിലേക്ക് കൈയിട്ട് നോട്ടുകൾ വലിച്ചെടുക്കുന്നതും വീഡിയോയിൽ പതിഞ്ഞു. ഇതിനിടെ വിജിലൻസ് ശ്രമം തടയാൻ ശ്രമിച്ച മറ്റൊരാളെ ഉദ്യോഗസ്ഥർ തള്ളിമാറ്റുന്നതും കാണാം.
#Faridabad : रिश्वत के पैसे सब इंस्पेक्टर ने मुंह में ठूस लिए
फरीदाबाद में रिश्वत लेते पकड़ा गया सब इंस्पेक्टर_
विजिलेंस की टीम को आता देख, इंस्पेक्टर ने मुंह में पैसे ठूस लिए_#ViralVideo pic.twitter.com/sYm3HFUgDI— Pawan Nagwanshi ji ❤️🇮🇳🇮🇳 (@PawanArya01) December 13, 2022
പോത്തുമോഷണ കേസിൽ കുറ്റക്കാരനെതിരെ നടപടിയെടുക്കുന്നതിന് സബ് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പോത്തിന്റെ ഉടമയായ ശുഭാനന്ദിൽ നിന്ന് 10,000 രൂപയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
Also Read- പഞ്ചായത്ത് സെക്രട്ടറിയെ 10,000 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സ് പിടികൂടി
ആറായിരം രൂപ ഇതിനോടകം തന്നെ ഉടമയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥൻ കൈക്കലാക്കിയിരുന്നു. ബാക്കി പണം ചോദിച്ചതോടെ ഉടമ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസ് നല്‍കിയ നോട്ടുകൾ കൈമാറുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൈയോടെ പിടിയിലായതും നോട്ട് വിഴുങ്ങാൻ ശ്രമിച്ചതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.