തമിഴ്‌നാട്ടിലെ മധുരയിൽ ഹിന്ദു മക്കൾ കക്ഷി നേതാവിനെ വെട്ടിക്കൊന്നു. പാർട്ടിയുടെ ദക്ഷിണ ജില്ലാ ഉപാധ്യക്ഷൻ മണികണ്ഠനെയാണ് ഒരു സംഘം അക്രമികൾ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതികൾ ഒളിവിലാണ്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് കൊലപാതകം നടന്നത്. ഒരു സംഘം ആളുകൾ ചേര്‍ന്ന് മണികണ്ഠനെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയാൈയിരുന്നു. ഒളിവിൽ പോയ പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.