കോഴിക്കോട് ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

Last Updated:

ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് ബിരിയാണി തീര്‍ന്നെന്നു പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞതായിരുന്നു പ്രകോപനം. 'ആനമുട്ടയുണ്ടോ' എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് ഹോട്ടലുടമ പരാതിയിൽ പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ മർദിച്ചതായി പരാതി. ചേളന്നൂര്‍ എട്ടേ രണ്ടില്‍ ദേവദാനി ഹോട്ടല്‍ ഉടമ കൊടുംതാളി മീത്തല്‍ രമേശിനെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഇതും വായിക്കുക: ആൺസുഹൃത്തിനെ കൊല്ലാൻ അഥീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിൽ
ഹെല്‍മെറ്റുകൊണ്ടുള്ള അടിയില്‍ തലയ്ക്ക് പരിക്കേറ്റ രമേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി. ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ പാലത്തിനും താടിയെല്ലിനും പരിക്കേറ്റതായി രമേശന്‍ പറയുന്നു.
ഇതും വായിക്കുക: 'ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു'; കോഴിക്കോട്ട് യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം
ബിരിയാണി ആവശ്യപ്പെട്ടെത്തിയ ആളോട് ബിരിയാണി തീര്‍ന്നെന്നു പൊറോട്ടയും കറിയും ഉണ്ടെന്നും പറഞ്ഞതായിരുന്നു പ്രകോപനം. 'ആനമുട്ടയുണ്ടോ' എന്ന് ചോദിച്ചായിരുന്നു മർദനമെന്ന് രമേശൻ പരാതിയിൽ പറയുന്നു.
advertisement
ഇതും വായിക്കുക: അച്ഛനുമായുള്ള കൈയാങ്കളി പിടിച്ചുമാറ്റാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ തോളിൽ കടിച്ച മകൻ അറസ്റ്റിൽ
കടയിലെത്തിയവര്‍ ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ ഇവരെ രമേശ് തിരിച്ചും മര്‍ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
Next Article
advertisement
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
മരുന്നുകള്‍ക്ക് ട്രംപിന്റെ 100% തീരുവ ഇന്ത്യന്‍ ഫാര്‍മ കയറ്റുമതിയെ ബാധിച്ചേക്കില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍
  • 2025 ഒക്ടോബർ 1 മുതൽ യുഎസിലേക്ക് ബ്രാൻഡഡ് മരുന്നുകൾക്ക് 100% തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.

  • ഇന്ത്യയുടെ ഫാർമ കയറ്റുമതിയിൽ വലിയ പ്രത്യാഘാതമുണ്ടാകില്ലെന്ന് വ്യവസായ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • ജനറിക് മരുന്നുകൾക്ക് തീരുവ ബാധകമല്ല, ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭാഗം ഇതാണ്.

View All
advertisement