ഭക്ഷണം തയ്യാറാക്കിയില്ല; 65 കാരിയെ ഭർത്താവും വളർത്തു മകനും ചേർന്ന് കൊന്നു

Last Updated:

ഭാര്യയെ കാണാനില്ലെന്ന് ഭർത്താവും മകനും തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വ്യക്തമായത്.

ഉത്തർപ്രദേശ്: ഭക്ഷണം തയ്യാറാക്കിയില്ല എന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ അറുപത്തിയഞ്ചുകാരിയായ സ്ത്രീ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പ്രതാപ്ഘഡ് ജില്ലയിലാണ് സംഭവം. സ്ത്രീയുടെ ഭർത്താവും വളർത്തു മകനും അടക്കം നാല് പേരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു.
ബസ്കലി ദേവി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹം ജനുവരി 28 നാണ് പ്രതാപ്ഗഡിലെ പാട്ടി മേഖലയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭർത്താവടക്കം അറസ്റ്റിലായിരിക്കുന്നത്.
ബസ്കലി ദേവിയുടെ മരണത്തിൽ ഭർത്താവ് തന്നെ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അജ്ഞാതരായ ചിലർ ഭാര്യയെ കൊന്നു കനാലിനരികിൽ തള്ളി എന്നായിരുന്നു പരാതി. ബസ്കലി ദേവിയുടെ ഭർത്താവ് ജുന്നിലാൽ പ്രജാപതി, അജയ് പ്രജാപതി, പ്രദീപ് കുമാർ പ്രജാപതി, വളർത്തു മകൻ വിജയ് കുമാർ പ്രജാപതി എന്നിവരാണ് പിടിയിലായത്.
advertisement
ഞായറാഴ്ച്ച നാല് പേരുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊലീസ് ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയതായി ജുന്നിലാൽ പ്രജാപതി സമ്മതിച്ചു. രണ്ട് തവണ വിവാഹിതനാണ് ജുന്നിലാൽ. വിജയ് കുമാർ പ്രജാപതി ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകനാണ്. ബസ്കലി ദേവി ഇയാളുടെ രണ്ടാം ഭാര്യയാണ്. ഭർത്താവിനും വിജയ് കുമാറിനുമൊപ്പമായിരുന്നു ബസ്കലി താമസിച്ചിരുന്നത്.
You may also like:കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് മയക്കുമരുന്ന് കുത്തിവെച്ചു; വൃദ്ധ ദമ്പതികളുടെ സ്വർണവുമായി വിദ്യാർത്ഥിനി മുങ്ങി
ജനുവരി ഇരുപത്തിഴേയിന് ഭക്ഷണം പാചകം ചെയ്യാത്തതുമായി ബന്ധപ്പെട്ട് ഭാര്യയുമായി വഴക്കുണ്ടായിരുന്നതായി ജുന്നിലാൽ പൊലീസിനോ് പറഞ്ഞു. തർക്കത്തിൽ പ്രകോപിതനായ ജുന്നിലാൽ മറ്റ് മൂന്ന് പേർക്കൊപ്പം ചേർന്ന് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സ്ഥലത്തെ കനാലിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു.
advertisement
ഇതിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതിയും നൽകി. സോഷ്യൽ മീഡിയയിലൂടെയും വ്യാജ പ്രചരണങ്ങൾ നടത്തി. പൊലീസിന്റെ അന്വേഷണത്തിലാണ് ഭർത്താവും മകനും തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായത്.
You may also like:ഹണിട്രാപ്പിൽ കുടുങ്ങി കണ്ണൂരിൽ യുവാവ് ആത്മഹത്യ ചെയ്തെന്ന് പരാതി; ആരോപണവുമായി ബന്ധുക്കൾ
മറ്റൊരു സംഭവത്തിൽ, നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന ഫാർമസി വിദ്യാർഥിനിയുടെ ആരോപണം തെറ്റെന്ന് തെളിയിച്ച് പൊലീസ്. തെലങ്കാനയിലാണ് സംഭവം. കുടുംബപ്രശ്നത്തെ തുടർന്ന് അമ്മയെ ഭയപ്പെടുത്താനാണ് പെൺകുട്ടി കള്ളക്കഥ മെനഞ്ഞതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. തന്നെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടി ആദ്യം പറഞ്ഞത്. ഈ കഥ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
advertisement
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഫെബ്രുവരി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബി.ഫാം വിദ്യാര്‍ത്ഥിനിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്നും ഒന്നര മണിക്കൂറിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ പെണ്‍കുട്ടി പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയുകയായിരുന്നുവെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭക്ഷണം തയ്യാറാക്കിയില്ല; 65 കാരിയെ ഭർത്താവും വളർത്തു മകനും ചേർന്ന് കൊന്നു
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement