advertisement

'A' സർട്ടിഫിക്കറ്റുമായി വരും; മലയാള ചിത്രം 'സ്പാ' തിയേറ്ററിലേക്ക്

Last Updated:

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ആദ്യമായാണ് ഒരു A സർട്ടിഫിക്കറ്റ് ചിത്രമിറങ്ങുന്നത്

സ്പാ
സ്പാ
എബ്രിഡ് ഷൈൻ ചിത്രം ' സ്പാ ' സെൻസർ ചെയ്തു. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. ഫെബ്രുവരി 12ന് ചിത്രം റിലീസിനെത്തും. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ആദ്യമായാണ് ഒരു A സർട്ടിഫിക്കറ്റ് ചിത്രമിറങ്ങുന്നത്. അതുകൊണ്ടുതന്നെ ചിത്രത്തിലുള്ള ആകാംക്ഷയും വർദ്ധിച്ചിരിക്കുകയാണ്. 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ കോമഡിക്ക് ഏറെ പ്രാധാന്യം കൊടുത്താണ് തന്റെ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് എബ്രിഡ് ഷൈൻ പറയുന്നത്.
ഒരു സ്പാ സെന്റർ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പോകുന്നത്. അവിടെയെത്തുന്ന ആൾക്കാരും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളും കോർത്തിണക്കി പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് എബ്രിഡ് ഷൈൻ. മുൻനിര താരങ്ങൾ ഒന്നുമില്ലെങ്കിലും പ്രകടനത്തിൽ മികച്ച അഭിനേതാക്കളാണ് ചിത്രത്തിലുള്ളത്.
സിദ്ധാർത്ഥ് ഭരതൻ, വിനീത് തട്ടിൽ, പ്രശാന്ത് അലക്‌സാണ്ടർ, മേജർ രവി,വിജയ് മേനോൻ, ദിനേശ് പ്രഭാകർ, അശ്വിൻ കുമാർ, ശ്രീകാന്ത് മുരളി, കിച്ചു ടെല്ലസ് മേജർ രവി, ജോജി കെ ജോൺ, സജിമോൻ പാറയിൽ, എബി, ഫെബി,മാസ്‌ക് മാൻ, ശ്രുതി മേനോൻ, രാധിക രാധാകൃഷ്ണൻ, ശ്രീജ ദാസ്, പൂജിത മേനോൻ, റിമ ദത്ത, ശ്രീലക്ഷ്മി ഭട്ട്, നീന കുറുപ്പ്, മേഘ തോമസ് എന്നിവരാണ് അഭിനേതാക്കൾ.
advertisement
ഛായാഗ്രഹണം- സ്വരൂപ് ഫിലിപ്പ്, സംഗീതം- ഇഷാൻ ഛബ്ര, വരികൾ- ബി.കെ. ഹരിനാരായണൻ, സന്തോഷ് വർമ്മ, ആനന്ദ് ശ്രീരാജ്; എഡിറ്റർ- മനോജ്, ഫൈനൽ മിക്സ് എം.ആർ. രാജകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ആൻഡ് സൗണ്ട് എഡിറ്റ്- ശ്രീ ശങ്കർ, പ്രൊഡക്ഷൻ ഡിസൈനർ- ഷിജി പട്ടണം, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ., കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് മട്ടന്നൂർ, മേക്കപ്പ്- പി.വി. ശങ്കർ, സ്റ്റണ്ട്- മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടർ- ആർച്ച എസ്. പാറയിൽ, ഡി.ഐ. ആക്ഷൻ ഫ്രെയിംസ് മീഡിയ, കളറിസ്റ്റ്- സുജിത്ത് സദാശിവൻ, സ്റ്റിൽസ്- നിദാദ് കെ.എൻ., വിഎഫ്എക്സ്- മാർജാര, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്,
advertisement
പബ്ലിസിറ്റി ഡിസൈൻ- ടെൻ പോയിന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയായ സിനിമ വേൾഡ് വൈഡായി റിലീസ് ചെയ്യുന്നത് സൈബർ സിസ്റ്റം ഓസ്ട്രേലിയ. കേരളത്തിലും ഇന്ത്യയ്ക്കകത്തുമായി ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത് സ്പാറയിൽ & വൈറ്റ് ചാരിയറ്റ്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
'A' സർട്ടിഫിക്കറ്റുമായി വരും; മലയാള ചിത്രം 'സ്പാ' തിയേറ്ററിലേക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement