മലപ്പുറം കൽപ്പകഞ്ചേരിയിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

Last Updated:

വ്യാഴാഴ്ചയാണ് സഫ് വ മക്കളെ കൊന്ന ശേഷം ജീവനൊടുക്കിയത്"മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാനാവുന്നില്ല " എന്ന സഫ് വ അയച്ച സന്ദേശം ആണ് നിർണായകം ആയത്

മലപ്പുറം: കൽപകഞ്ചേരിയിൽ മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനം ചുമത്തി ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടിയാംകിണർ സ്വദേശി നാവുന്നത്ത് റാഷിദലിയെയാണ്(35) കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പെരുമണ്ണ ക്ലാരി ചെട്ടിയാം കിണറിൽ നാലും ഒന്നും വയസ്സ് പ്രായമുള്ള കുട്ടികളെ കൊലപ്പെടുത്തിയശേഷമാണ് മാതാവ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 6 മണിക്കാണ് 'മർദ്ദനം സഹിക്കാം, മാനസികമായുള്ള പീഡനമാണ് സഹിക്കാൻ പറ്റാത്തത്, ഞങ്ങൾ പോവുകയാണ് എന്ന് റാഷിദ് അലിയുടെ ഫോണിലേക്ക് വാട്സ്ആപ്പ് സന്ദേശം അയച്ച് ഭാര്യ സഫ് വ (26) മക്കളായ മർഷീഹ ഫാത്തിമ, മറിയം എന്നിവരെ ഷാൾ ഉപയോഗിച്ച് കൊലപ്പെടുത്തി, തൂങ്ങിമരിച്ചത്.
ഭർത്താവുമായുള്ള ചെറിയ പിണക്കങ്ങളാണ് കാരണമെന്നാണ് പോലീസ് അന്ന് പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി റാഷിദ് അലിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
advertisement
നവംബർ മൂന്നാം തീയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സഫ് വയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലില്‍ തട്ടി വിളിച്ചിട്ടും അനക്കം ഇല്ലാത്തതിനെ തുടർന്ന് റാഷിദ് അലി വാതില്‍ പൊളിച്ചു അകത്തു കയറിയപ്പോഴാണ് സഫ് വയെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കളായ ഒരു വയസ്സുള്ള മറിയം, നാലുവയസ്സുകാരി ഫാത്തിമ മര്‍ഷീഹ എന്നിവര്‍ കട്ടിലിലും മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. മക്കളെ ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം സഫുവയും അതേ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
advertisement
തലേദിവസം രാത്രിയില്‍ ഇരുവരും തമ്മിലുണ്ടായ പിണക്കത്തിന്റെ പേരില്‍ റഷീദലി മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 4 മണിയോടെ സഫ് വ ഞങ്ങള്‍ പോവുകയാണ് എന്ന് റഷീദലിയുടെ ഫോണിലേക്ക് സന്ദേശം അയച്ചു.  5 മണിയോടെ മെസ്സേജ് ശ്രദ്ധയില്‍ പെട്ട റഷീദലി സഫ് വയുടെ മുറിയിലെത്തിയപ്പോഴേക്കും സഫുവ ഷാളില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ ആയിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഫുവയുടെ ഉമ്മ ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഇവരെ കാണാൻ പോകണം എന്ന് സഫ് വ ആവശ്യപ്പെട്ടിരുന്നു. മരിക്കുന്നിതന്‍റെ തലേ ദിവസവും ഇതിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
advertisement
എന്നാൽ സംഭവിച്ചതിനെ  കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കണം എന്ന് സഫ് വയുടെ കുടുംബം ആവശ്യപ്പെട്ടു. " മർദ്ദനം സഹിക്കാം മാനസിക പീഡനം സഹിക്കാൻ ആകില്ല, അത് കൊണ്ട് പോകുന്നു " എന്ന് സഹോദരി മരിക്കും മുൻപ് മെസ്സേജ് അയച്ചിരുന്നതായി സഫുവയുടെ സഹോദരൻ തസ്ലിം മാധ്യമങ്ങളോട് പറഞ്ഞു.
മുൻപ് പറയത്തക്ക വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും എന്താണ് നടന്നത് എന്ന് അന്വേഷിക്കണം എന്നും സഫ് വയുടെ പിതാവ് മുഹമ്മദ് കുട്ടി പറഞ്ഞു." മാനസിക പീഡനം ഉണ്ടായിട്ടുണ്ട്. നാല് മണിക്ക് റഷീദ് അലിക്ക് സഫ് വ മെസ്സേജ് അയച്ചു എങ്കിലും അക്കാര്യങ്ങൾ ഞങ്ങളെ അറിയിച്ചത് ആറു മണിയോടെ മാത്രം ആണ് . ഞങ്ങൾ ഇതെല്ലാം അറിയാൻ വൈകി . എന്ത് നടന്നു എന്ന് ഞങ്ങൾക്ക് അറിയണം" മുഹമ്മദ് കുട്ടി പറഞ്ഞു. നടന്ന കാര്യങ്ങളിൽ ദുരൂഹത ഉണ്ട്. സമഗ്രമായ അന്വേഷണം പോലീസ് നടത്തണം. സഫ് വയുടെ കുടുംബം ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറം കൽപ്പകഞ്ചേരിയിൽ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ
Next Article
advertisement
'തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ'; കെ സുരേന്ദ്രൻ
'തന്ത്രിയുടെ അറസ്റ്റ് ശ്രദ്ധതിരിക്കാൻ; ആചാരലംഘനമെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായിയെ'; കെ സുരേന്ദ്രൻ
  • ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് ജനശ്രദ്ധ തിരിക്കാൻ മാത്രമാണെന്ന് കെ സുരേന്ദ്രൻ

  • കടകംപള്ളി സുരേന്ദ്രനും പ്രശാന്തും മുഖ്യപ്രതികളാണെങ്കിലും തെളിവുകളോടെ അറസ്റ്റ് ചെയ്യില്ലെന്ന് ആരോപണം

  • അന്താരാഷ്ട്ര വിഗ്രഹക്കച്ചവടം നടന്നതായും കോൺഗ്രസിനും യുഡിഎഫ് നേതാക്കൾക്കും പങ്കുണ്ടെന്നുമാണ് ആരോപണം

View All
advertisement