മട്ടൻ കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു

Last Updated:

നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും

News18
News18
മട്ടൻ കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ മഹ്ബൂബാബാദിൽ ബുധനാഴ്ചയാണ് സംഭവം. 35കാരിയായ മാലോത് കലാവതിയാണ് കൊല്ലപ്പെട്ടത്. അർധരാത്രിയോടെ വാക്കുതർക്കത്തിനിടയില്‍ തന്റെ മകളെ അവളുടെ ഭർത്താവ് ബാലു ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കലാവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
വിവരം അറിഞ്ഞ ഉടൻ പൊലീസ് സംഭവ സ്ഥലത്തെത്തി. ഫോറൻസിക് സംഘം കൊല നടന്ന ഇടത്ത് പരിശോധന നടത്തി. നിസ്സാര കാര്യത്തിന്റെ പേരിലുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ‌
Also Read- ഒപ്പം പോകാൻ വിസമ്മതിച്ച വിവാഹിതയായ സ്ത്രീസുഹൃത്തിനെ 28കാരൻ വീട്ടില്‍കയറി തീകൊളുത്തി
ഗാർഹിക പീഡനത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കയിലേക്ക് ഈ കേസ് വിരൽ‌ചൂണ്ടുന്നത്. ഗാർഹിക പീഡനത്തിനെതിരെയുള്ള അവബോധത്തിന്റെയും കർശനമായ നിയമനടപടികളുടെയും ആവശ്യകതയെ ഈ സംഭവം എടുത്തുകാട്ടുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മട്ടൻ കറി വയ്ക്കാൻ വിസമ്മതിച്ച ഭാര്യയെ ഭർത്താവ് തല്ലിക്കൊന്നു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement