അസ്മ വീട്ടിലെത്തുന്നവരോട് സംസാരിച്ചിരുന്നത് ജനൽപാളിയിലൂടെ; സിറാജുദ്ദീന്റെ വീഡിയോകൾക്ക് വൻ സ്വീകാര്യത

Last Updated:

സിറാജുദ്ദീന് ഏഴാം ക്ലാസ്സ് വരെ സ്കൂൾ വിദ്യാഭ്യാസവും മദ്രസ വിദ്യാഭ്യാസവും മാത്രമാണ് ഉള്ളത്

News18
News18
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് വീട്ടിൽ പ്രസവിച്ചതിനു പിന്നാലെ അമിതരക്തസ്രാവത്തെത്തുടർന്ന് മരിച്ചത്. ഇപ്പോൾ ഇരുവരേയും കുറിച്ച് കൂടുതൽ വിവരങ്ങളാണ് പുറത്തെത്തുന്നത്. . സിറാജുദ്ദീൻ താമസിക്കുന്ന സ്ഥലത്ത് സമീപത്തുള്ളവരായൊന്നും അത്ര അടുത്ത് ഇടപെഴകുന്ന സ്വഭാവക്കാരനല്ലായിരുന്നു. വീട്ടിൽ ഭാര്യ അസ്മ 14, 9, 5, ഒന്നര വയസുള്ള നാലു മക്കളും ഒന്നിച്ചായിരുന്നു താമസിച്ചത്. താമസിച്ചിരുന്ന നാട്ടിലെ ആളുകളുമായി ഇയാൾ അകലം പാലിച്ചിരുന്നു. സിറാജുദ്ദീന് ഏഴാം ക്ലാസ്സ് വരെ സ്കൂൾ വിദ്യാഭ്യാസവും മദ്രസ വിദ്യാഭ്യാസവും മാത്രമാണ് ഉള്ളത്.
ആത്മീയ കാര്യങ്ങളെക്കുറിച്ച് ആകർഷകമായി സംസാരിക്കുന്നത് ഇയാളുടെ പ്രത്യേകതയായിരുന്നു. അതിലൂടെ ഇയാൾക്ക് ദൂരസ്ഥലങ്ങിലുള്ള നിരവധി ആളുകളുമായള്ള സൗഹൃദങ്ങളുണ്ടായിരുന്നു. അസ്മ ഇയാളുടെ നിർബന്ധത്തിന് വഴങ്ങി വീടിനു പുറത്തിറങ്ങി അയൽപക്കക്കാരോടും നാട്ടുകാരോടും അടുത്ത് ഇടപഴുകിയിരുന്നില്ല. മിക്കപ്പോഴും വീട്ടിൽ വരുന്നവരോട് ജനൽ പാളി തുറന്ന് അതിന്റെ മറവിൽ നിന്നുകൊണ്ടായിരുന്നു സംസാരിച്ചിരുന്നത്. ആത്മീയ കാര്യങ്ങളും അശാസ്ത്രീയ ചികിത്സയും പ്രചരിപ്പിക്കുന്നതിനായി സിറാജുദ്ദീൻ തുടങ്ങിയ യൂട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരുന്നത്.
ALSO READ: വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണത്തിൽ സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം; യൂട്യൂബ് ചാനലിനെക്കുറിച്ചും അന്വേഷണം
അതേസമയം സംഭവത്തിൽ സിറാജുദ്ദീനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യുട്യൂബ് ചാനലിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്തിരുന്നുവെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചികിത്സ ലഭിച്ചിരുന്നെങ്കിൽ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടർമാർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അസ്മ വീട്ടിലെത്തുന്നവരോട് സംസാരിച്ചിരുന്നത് ജനൽപാളിയിലൂടെ; സിറാജുദ്ദീന്റെ വീഡിയോകൾക്ക് വൻ സ്വീകാര്യത
Next Article
advertisement
'പേരും ചിത്രവും വച്ച് അപമാനിക്കാൻ ശ്രമം'; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് കെ ജെ ഷൈൻ
'പേരും ചിത്രവും വച്ച് അപമാനിക്കാൻ ശ്രമം'; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്ന് കെ ജെ ഷൈൻ
  • കെ ജെ ഷൈൻ തന്റെ പേരും ചിത്രവും ഉപയോഗിച്ച് അപമാനിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ചു.

  • മുഖ്യമന്ത്രിക്കും ഡിജിപിക്കും സംസ്ഥാന വനിതാ കമ്മീഷനും തെളിവുകൾ സഹിതം പരാതി നൽകുമെന്ന് കെ ജെ ഷൈൻ.

  • വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾക്കെതിരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ ജെ ഷൈൻ.

View All
advertisement