കണ്ണൂരിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട 6 കാറുകൾ തകർത്തു; ഒരാൾ കസ്റ്റഡിയിൽ
Last Updated:
കെ.പി.പി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളാണ് തകര്‍ക്കപ്പെട്ടത്.
കണ്ണൂർ: ശ്രീകണ്ഠപുരം ചെങ്ങളായിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ആറ്കാറുകൾ അടിച്ചു തകർത്തു. വിവാഹസൽക്കാരത്തിന് എത്തിയവരുടെ കാറുകളാണ് തകർക്കപ്പെട്ടത്.
കേസില്‍ ഒരാളെ ശ്രീകണ്ഠപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ചക്കരക്കല്‍ സ്വദേശിയായ റഫീഖിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു.
കെ.പി.പി അബ്ദുല്‍ ഫത്താഹിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറുകളാണ് തകര്‍ക്കപ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
അബ്ദുല്‍ ഫത്താഹിന്റെ പെങ്ങളുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിനെത്തിയവരുടെ കാറുകളാണ് അടിച്ചുതകര്‍ത്തത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്.
advertisement
Location :
First Published :
December 24, 2019 5:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂരിൽ വീട്ട് മുറ്റത്ത് നിർത്തിയിട്ട 6 കാറുകൾ തകർത്തു; ഒരാൾ കസ്റ്റഡിയിൽ


