കോടീശ്വരന്‍ പക്ഷെ, ലഗേജ് മോഷണം വീക്ക്‌നസ്; ഹോട്ടലുടമ പിടിയില്‍
Last Updated:
സുരക്ഷാ ജീവനക്കാര്‍ കാറില്‍ നടത്തിയ തെരച്ചിലില്‍ ഏതാനും മാസം മുന്‍പ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്‌കേസും കണ്ടെത്തി.
വാഷിങ്ടന്‍: വിമാന യാത്രക്കാരന്റെ ലഗേജ് മോഷ്ടിച്ചതിന് ഇന്ത്യന്‍ വംശജനായ ഹോട്ടലുടമ അറസ്റ്റില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളി കൂടിയായ ദിനേശ് ചാവ്‌ലയാണ് മോഷണത്തിന് അറസ്റ്റിലായത്. കോടീശ്വരനായ ഇയാള്‍ ചാവ്‌ല ഹോട്ടല്‍സ് സിഇഒയാണ്.
മെംഫിസ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ മറ്റൊരു യാത്രക്കാരന്റെ സ്യൂട്ട്‌കേസ് കവര്‍ന്നത്. മോഷ്ടിച്ച സ്യട്ട്‌കേസ് കാറില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ കാറില്‍ നടത്തിയ തെരച്ചിലില്‍ ഏതാനും മാസം മുന്‍പ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്‌കേസും കണ്ടെത്തി.
ലഗേജ് മോഷണം തെറ്റാണെന്ന് അറിയാമെങ്കിലും ഒരു രസത്തിനു വേണ്ടിയാണ് മോഷ്ടിക്കുന്നതെന്നാണ് ചാവ്‌ല പൊലീസിനോടു പറഞ്ഞത്. 1998 മുതല്‍ ട്രംപ് കുടുംബത്തിന്റെ നാലു ഹോട്ടലുകളില്‍ ദിനേശിനും സഹോദരന്‍ സുരേഷിനും പങ്കാളിത്തമുണ്ടായിരുന്നു.
advertisement
Location :
First Published :
August 28, 2019 7:09 AM IST

