കടയുടെ മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തു; കടയുടമയെ യുവാവ് കൊലപ്പെടുത്തി
Last Updated:
മുംബൈ: മാലിന്യം നിക്ഷേപിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തേങ്ങാ കച്ചവടക്കാരനായ വയോധികനെ യുവാവ് കൊലപ്പെടുത്തി. ദക്ഷിണ മുംബൈയിലെ മറൈന്‍ ലൈനില്‍ തേങ്ങാ കച്ചവടം നടത്തുന്ന മുഹമ്മദ് അലി(63) ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ രജേഷ് വിശ്വകര്‍മ്മ(30)യെ പൊലീസ് അറസ്റ്റു ചെയ്തു.
കടയുടെ സമീപം സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത മുഹമ്മദ് അലിയെ രാജേഷ് മുളവടികൊണ്ട് അടിച്ചു വീഴ്ത്തുകയും കല്ലുപയോഗിച്ച് തലയില്‍ ഇടിക്കുകയും ചെയ്‌തെന്ന് പൊലീസ് വ്യക്തമാക്കി.
ആശുപത്രിയില്‍ വച്ചാണ് മുഹമ്മദ് അലി മരിച്ചത്.
പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തെന്ന് ആസാദ് മൈതാന്‍ പൊലീസ് വ്യക്തമാക്കി.
Also Read പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; സഹോദരീഭർത്താവ് അറസ്റ്റിൽ
advertisement
Location :
First Published :
August 27, 2019 10:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടയുടെ മുന്നിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തു; കടയുടമയെ യുവാവ് കൊലപ്പെടുത്തി


