'ശാരീരികമായി ഉപദ്രവിക്കും, 7 ലക്ഷം ധൂർത്തടിച്ചു': ദിവ്യശ്രീ കൗൺസിലിങ്ങിൽ പറഞ്ഞതിന് പിന്നാലെ വീട്ടിലെത്തി അരുംകൊല
- Published by:Rajesh V
- news18-malayalam
Last Updated:
കുംടുംബപ്രശ്നത്തെത്തുടർന്ന് ഇരുവരും മാറിത്താമസിക്കുകയായിരുന്നു. ഇന്നലെ കുടുംബ കോടതിയിൽ സിറ്റിങ് ഉണ്ടായിരുന്നു. സിറ്റിങ്ങിലാണ് രാജേഷ് ഉപദ്രവിക്കുന്നതായി ദിവ്യശ്രീ വെളിപ്പെടുത്തിയത്
കണ്ണൂർ: വനിതാ സിവിൽ പൊലീസ് ഓഫീസറെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാങ്ങാട്ടുപറമ്പ് സായുധ പൊലീസ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫീസറും കരിവെള്ളൂർ പലിയേരി കൊവ്വൽ സ്വദേശിനിയുമായ പി ദിവ്യശ്രീയെ (35) ഭർത്താവ് കെ രാജേഷ് ആണ് കൊലപ്പെടുത്തിയത്. ഗാർഹിക പീഡന വിവരങ്ങൾ കൗൺസിലിങ്ങിൽ പറഞ്ഞതിന്റെ ദേഷ്യത്തെ തുടർന്നാണ് അരുംകൊലയെന്നാണ് വിവരം.
അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് രാജേഷ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഏഴു ലക്ഷം രൂപ ധൂർത്തടിച്ചെന്ന് ദിവ്യശ്രീ പറഞ്ഞതും രാജേഷിനെ പ്രകോപിച്ചു. കുംടുംബപ്രശ്നത്തെത്തുടർന്ന് ഇരുവരും മാറിത്താമസിക്കുകയായിരുന്നു. ഇന്നലെ കുടുംബ കോടതിയിൽ സിറ്റിങ് ഉണ്ടായിരുന്നു. സിറ്റിങ്ങിലാണ് രാജേഷ് ഉപദ്രവിക്കുന്നതായി ദിവ്യശ്രീ വെളിപ്പെടുത്തിയത്.
വൈകിട്ട് ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് ബഹളമുണ്ടാക്കുകയും തുടർന്ന് വടിവാളുകൊണ്ട് ദിവ്യശ്രീയെ ദേഹമാസകലം വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച പിതാവ് കെ വാസുവിനും വെട്ടേറ്റു. നിലവിളിച്ച് വീട്ടിൽനിന്ന് ഇറങ്ങിയോടിയ ദിവ്യശ്രീ ഗേറ്റിനു മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ദിവ്യശ്രീയെ രക്ഷിക്കാനായില്ല.
advertisement
സംഭവശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മൽ സ്വദേശി കെ രാജേഷിനെ പൊലീസ് പിന്നീടു അടുത്തുള്ള ബാറിൽനിന്നു പിടികൂടി. രാജേഷ് മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവ്യശ്രീയുടെ മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
Location :
Kannur,Kannur,Kerala
First Published :
November 22, 2024 11:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'ശാരീരികമായി ഉപദ്രവിക്കും, 7 ലക്ഷം ധൂർത്തടിച്ചു': ദിവ്യശ്രീ കൗൺസിലിങ്ങിൽ പറഞ്ഞതിന് പിന്നാലെ വീട്ടിലെത്തി അരുംകൊല