ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞത് അനുസരിച്ചില്ല; യുവാവ് ഭാര്യയെ തല്ലിക്കൊന്നു

Last Updated:

രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭക്ഷണത്തിനൊപ്പം ചിക്കൻ ഫ്രൈ കണ്ടില്ല. ഇതോടെ നിരാശനായി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ചിക്കൻ ഫ്രൈ ഉണ്ടാക്കണമെന്ന ആവശ്യം അനുസരിച്ചില്ല എന്നതിന്റെ പേരിൽ ഭാര്യയെ തല്ലിക്കൊന്ന് യുവാവ്. ബെംഗളുരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുബാറക് പാഷ(30) ആണ് ഭാര്യ ഷിറിൻ ബാനുവിനെ കൊലപ്പെടുത്തിയത്.
മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് മുബാറക്കിലേക്കും കൊലപാതകത്തിലേക്കും എത്തിയത്. ഭാര്യയെ കാണാനില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ പൊലീസുമായി സഹകരിക്കാൻ മുബാറക് തയ്യാറായിരുന്നില്ല.
പൊലീസ് ചോദ്യം ചെയ്യലിൽ നിന്ന് ഇയാൾ ഒഴിഞ്ഞു മാറിയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പൊലീസ് സ്റ്റേഷനിലെത്തിയ മുബാറക് പാഷ ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി.
ഓഗസ്റ്റ് 18നാണ് ഷിറിൻ ബാനു കൊല്ലപ്പെട്ടത്. അന്ന് രാത്രി ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് മുബാറക് പൊലിസിനോട് പറഞ്ഞു. രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭക്ഷണത്തിനൊപ്പം ചിക്കൻ ഫ്രൈ കണ്ടില്ല. ഇതോടെ നിരാശനായി. ഭാര്യയോട് ഇതേ കുറിച്ച് ചോദിച്ചപ്പോൾ നിഷേധാത്മകമായാണ് പ്രതികരിച്ചത്.
advertisement
ഇതോടെ കോപാകുലനായ മുബാറക് ഷിറിന്റെ തലയ്ക്ക് മരത്തടി കൊണ്ട് അടിക്കുകയായിരുന്നു. കുട്ടികൾ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു കൊലപാതകമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭാര്യയുടെ മൃതദേഹം കവറിൽ കെട്ടി തന്റെ ബൈക്കിൽ അകലെയുള്ള ചിക്കബനവര നദിയിൽ ഉപേക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകി.
ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ യുവതി എലിവിഷം നൽകി കൊന്നു
advertisement
ലൈംഗികമായി പീഡിപ്പിച്ച ഭർതൃപിതാവിനെ വിഷം നൽകി കൊലപ്പെടുത്തി യുവതി. തമിഴ്നാട്ടിലെ കീഴതൂവൽ എന്ന സ്ഥലത്താണ് സംഭവം. ഭർതൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചതാണ് കൊലപാതക കാരണമെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ കനിമൊഴി(25) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് വർഷം മുമ്പാണ് വിനോഭരാജൻ എന്നയാളുമായി കനിമൊഴിയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. കനിമൊഴി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് പലപ്പോഴായി വിനോഭരാജന്റെ പിതാവ് മുരുഗേഷൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.
advertisement
ഭർതൃപിതാവിൽ നിന്നും നിരന്തരം ലൈംഗിക പീഡനം നേരിടേണ്ടി വന്നതിനെ തുടർന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് കനിമൊഴി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ജുലൈ 31നാണ് കനിമൊഴി മുരുഗേഷന് വിഷം നൽകിയത്. മുരുഗേഷന്റെ ഭക്ഷണത്തിൽ എലിവിഷം കലർത്തുകയായിരുന്നു.
ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറ് വേദന അനുഭവപ്പെട്ട മുരുഗേഷനെ മകനും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഓഗസ്റ്റ് 1 ന് ആശുപത്രിയിൽ വെച്ചാണ് മുരുഗേഷൻ മരിക്കുന്നത്. മുരുഗേഷന്റെ മരണാനന്തര ചടങ്ങുകളിൽ കനിമൊഴിയും പങ്കെടുത്തിരുന്നു.
മുരുഗേഷന്റെ മരണത്തിൽ വിനോഭരാജനോ ബന്ധുക്കൾക്കോ സംശയമുണ്ടായിരുന്നില്ല. എന്നാൽ, മുരുഗേഷന്റെ മരണത്തിന് പിന്നാലെ കനിമൊഴി കടുത്ത മാനസിക സംഘർഷത്തിലായി. കുറ്റബോധത്തെ തുടർന്ന് കനിമൊഴി വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുന്നിലെത്തി കൊലപാതകത്തെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ പറഞ്ഞത് അനുസരിച്ചില്ല; യുവാവ് ഭാര്യയെ തല്ലിക്കൊന്നു
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement