ഇന്റർഫേസ് /വാർത്ത /Crime / Kavya Madhavan | ചോദ്യം ചെയ്യലിന് കാവ്യ മാധവൻ നാളെ ഹാജരാകില്ല; ബുധനാഴ്ച വീട്ടിൽ മൊഴി എടുക്കണം എന്നും ആവശ്യം

Kavya Madhavan | ചോദ്യം ചെയ്യലിന് കാവ്യ മാധവൻ നാളെ ഹാജരാകില്ല; ബുധനാഴ്ച വീട്ടിൽ മൊഴി എടുക്കണം എന്നും ആവശ്യം

Image: Instagram

Image: Instagram

ഇന്നലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കാവ്യ മാധവന് നോട്ടീസ് നൽകിയത്.

  • Share this:

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി (Actress Assault Case) ബന്ധപ്പെട്ട് നടി കാവ്യ മാധവൻ (Kavya Madhavan) നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. നാളെ ഹാജരാകാൻ അസൗകര്യമുണ്ടെന്ന് കാവ്യ അന്വേഷണ സംഘത്തെ അറിയിച്ചു. ബുധനാഴ്ച്ച വീട്ടിൽ വെച്ച് മൊഴിയെടുക്കണമെന്നും കാവ്യ ആവശ്യപ്പെട്ടു.

ഇന്നലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കാവ്യ മാധവന് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബിൽ ഹാജരാകണമെന്നായിരുന്നു നിർദേശം. കേസിലെ ഗൂ‍ഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ ഹൈക്കോടതിയിൽ സമർപ്പിച്ചതായി അന്വേഷണ സംഘം അവകാശപ്പെടുന്നു.

Also Read-നടിയെ ആക്രമിച്ച കേസ്: മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി, കാവ്യാ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും

കേസിൽ നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് അന്വേഷണ സംഘം കാവ്യാ മാധാവനെ ചോദ്യം ചെയ്യുക.

Also Read-കാവ്യാ മാധവന് 'ശബ്ദരേഖ' കുരുക്ക്; തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നടിക്ക് നോട്ടീസ്

അതേസമയം, കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. നഗരത്തിലെ ഹോട്ടലിൽ വച്ചാണ് ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയത്. ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയാൻ വേണ്ടിയാണ് മഞ്ജുവിന്റെ മൊഴി എടുത്തത്.

ദിലിപിന്‍റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്.

First published:

Tags: Actor assault case, Actress assault case, Actress attack case, Kavya madhavan