പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തില്‍ കുരുക്കിട്ട് കൊന്ന് വഴിയിൽ ഉപേക്ഷിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസിൽ പരാതി നൽകാനൊരുങ്ങി നാട്ടുകാർ.
കൊല്ലം: മിണ്ടാപ്രാണികളോടുള്ള ക്രൂരതയ്ക്ക് അവസാനമില്ല. മൂന്ന് പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തിൽ കുരുക്കിട്ട് കൊന്നശേഷം വഴിയിൽ ഉപേക്ഷിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. കൊല്ലം ഇരവിപുരത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് കഴുത്തില്‍ ചരട് കൊണ്ട് കുരുക്കിട്ട് കൊലപ്പെടുത്തിയശേഷം തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
പൂച്ചക്കുഞ്ഞുങ്ങളെ ചാക്കില്‍ കെട്ടിയാണ് വഴിവക്കില്‍ തള്ളിയത്. നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടതോടെ പൂച്ചകുട്ടികളെ ആരുടെ വീട്ടില്‍ വളര്‍ത്തിയതാണന്ന് അന്വേഷണം തുടങ്ങി എന്നാല്‍ ഉടമകളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ പ്രദേശത്ത് മുന്‍പും ഇത്തരത്തില്‍ മിണ്ടാപ്രാണികളോട് ക്രൂരത കാട്ടിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.
advertisement
സമീപമുള്ള മാർക്കറ്റിലെ നായ് കുട്ടികളോടും ചിലര്‍ ഇത്തരത്തില്‍ ക്രൂരത കാണിച്ചിടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൂച്ചകുട്ടികളെ നാട്ടുകാര്‍ തന്നെ കുഴിച്ച് മൂടി. സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കുമെന്നും നാട്ടുകാർ പറയുന്നു.
Location :
First Published :
January 20, 2021 6:44 AM IST