യുവതി കടലിൽ ചാടി മരിച്ച സംഭവം | ഭർത്താവുമായി പിരിഞ്ഞ യുവതിയെ കാമുകൻ കൊന്നതാണെന്ന് കുടുംബാംഗങ്ങൾ

Last Updated:

വിവാഹം കഴിച്ചാൽ മാത്രമേ കേസ് പിൻവലിക്കൂവെന്ന് യുവതി വ്യക്തമാക്കി. ഇതിനു പിന്നാലെ ഫോട്ടോകൾ ഇന്റർനെറ്റിലിട്ട് പ്രചരിപ്പിക്കുമെന്ന് അനൂപ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട കാണണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുവെന്നും ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട്: കഴിഞ്ഞയാഴ്ച കോഴിക്കോട് കോതിപ്പാലത്തിൽ നിന്ന് യുവതി ചാടി മരിച്ചത് കൊലപാതകമാണെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തി. ജനുവരി പതിനൊന്നാം തിയതി ആയിരുന്നു പയ്യാനക്കൽ സ്വദേശിനി മരിച്ച സംഭവത്തിലാണ് യുവതിയുടെ സുഹൃത്തായ അനൂപിന് എതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരിക്കുന്നത്. കുറ്റിക്കാട്ടൂർ സ്വദേശിയാണ് അനൂപ്.
ഭർത്താവുമായി പിരിഞ്ഞ് സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു യുവതി. ഇവരെ അനൂപ് നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചെന്നും എന്നാൽ, യുവതി തന്നെ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചപ്പോൾ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് ആരോപിക്കുന്നത്. You may also like: Kerala Lottery 19-01-2021 Sthree Sakthi Lottery Result SS-245 | സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; 75 ലക്ഷം ആര് കൊണ്ടുപോയി? [NEWS]'ഭാര്യയുടെ സ്വകാര്യ ഭാഗങ്ങൾ നേരാം വണ്ണം വെളിച്ചത്തു കണ്ടിട്ടുള്ളവർ എത്ര പേരുണ്ടാവും? ' - വൈറലായി ഡോക്ടറുടെ ചോദ്യം [NEWS] 'കൊല്ലേണ്ടോരെ കൊല്ലും ഞങ്ങൾ, തല്ലേണ്ടവരെ തല്ലും ഞങ്ങൾ': പേരെടുത്ത് കൊലവിളി മുദ്രാവാക്യവുമായി സിപിഎം [NEWS] മരിച്ച യുവതിയും ആരോപണവിധേയനായ യുവാവും നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിൽ യുവാവ് ബാത്ത് റൂമിൽ മൊബൈൽ ഫോൺ വച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
advertisement
യുവാവുമായുള്ള ബന്ധം ഭർത്താവ് അറിഞ്ഞതോടെ ബന്ധം വേർപിരിഞ്ഞു. യുവതിയുടെ മരണം സംഭവിക്കുന്നതിന് രണ്ടുമാസം മുമ്പാണ് ഇവർ നിയമപരമായി വേർപിരിഞ്ഞത്. ഇതിനു പിന്നാലെ യുവതിയുടെ പരാതിയിൽ കുറ്റിക്കാട്ടൂരിലെ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ യുവാവ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും അങ്ങനെ ചെയ്താൽ വിവാഹം കഴിക്കാമെന്ന് യുവതിക്ക് വാഗ്ദാനം നല്കുകയും ചെയ്തു.
എന്നാൽ, വിവാഹം കഴിച്ചാൽ മാത്രമേ കേസ് പിൻവലിക്കൂവെന്ന് യുവതി വ്യക്തമാക്കി. ഇതിനു പിന്നാലെ ഫോട്ടോകൾ ഇന്റർനെറ്റിലിട്ട് പ്രചരിപ്പിക്കുമെന്ന് അനൂപ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട കാണണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നുവെന്നും ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
advertisement
മരിക്കുന്നതിനു മുമ്പ് അനൂപുമായി യുവതി സംസാരിച്ചതിന്റെ ഫോൺ സംഭാഷണം, കോൾ ലിസ്റ്റ് എന്നിവയെല്ലാം കുടുംബം തെളിവായി ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, പൊലീസ് ആത്മഹത്യയാണെന്ന് പറയുന്നെങ്കിലും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് യുവതി നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. പരാതി നൽകിയിട്ടും അതിനെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് പൊലീസ് പോകുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവതി കടലിൽ ചാടി മരിച്ച സംഭവം | ഭർത്താവുമായി പിരിഞ്ഞ യുവതിയെ കാമുകൻ കൊന്നതാണെന്ന് കുടുംബാംഗങ്ങൾ
Next Article
advertisement
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും വരും; കേരളത്തെ അതിദാരിദ്ര്യം ഇല്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും
  • കേരളം അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കും; ലോകത്ത് ഈ നേട്ടം കൈവരിച്ച രണ്ടാമത്തെ പ്രദേശം.

  • നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും; ചടങ്ങിൽ പ്രമുഖ താരങ്ങൾ.

  • 64006 അതിദരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി; 59277 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു.

View All
advertisement