ഉത്സവം കാണാനെത്തിയ യുവതിയെയും കുടുംബത്തെയും എന്തിന് പോലീസ് ആക്രമിച്ചു? ഗുരുതര ആരോപണവുമായി പരാതി
- Published by:meera_57
- news18-malayalam
Last Updated:
അതേസമയം, പൊലീസ് ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസിൽ യുവതിയേയും പ്രതിചേർത്തിട്ടുണ്ട്
കൊല്ലം കുണ്ടറയിൽ ക്ഷേത്രോത്സവത്തിനിടെ യുവതിക്ക് നേരെ പൊലീസ് അതിക്രമമെന്ന ഗുരുതര പരാതി. ഉത്സവം കാണാനെത്തിയ യുവതിയെയും, സഹോദരിയെയും, ഭർത്താവിനെയും കുണ്ടറ എസ്‌ഐ മർദിച്ചതായാണ് ആരോപണം. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, പൊലീസ് ജോലി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കേസിൽ യുവതിയേയും പ്രതിചേർത്തിട്ടുണ്ട്.
കുണ്ടറ കാഞ്ഞിരംകോട് ക്ഷേത്രത്തിലെ ഉത്സവം കാണാനായി ഭര്‍ത്താവിനൊപ്പം എത്തിയ യുവതിക്കാണ് പൊലീസ് മര്‍ദനമേറ്റതെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. കുണ്ടറ എസ്‌ഐ കിരണ്‍ തന്നെ മര്‍ദിച്ചതായാണ് യുവതി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ശരീരത്തിലെ മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, യുവതിയുടെ ഭര്‍ത്താവ് പൊലീസിന്റെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുന്നത് തടസപ്പെടുത്തി എന്ന പേരിലും കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കേസില്‍ യുവതിയേയും പ്രതിചേര്‍ത്ത് FIR രജിസ്റ്റർ ചെയ്തു. പോലിസ് പെപ്പർസ്പ്രൈ പ്രയോഗിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു.
advertisement
സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
Summary: A serious complaint has been filed in Kundara, Kollam, alleging police brutality against a young woman during a temple festival. The allegations are that the Kundara SI beat up the young woman, her sister and her husband, who had come to watch the festival. A complaint has been filed with the district police chief in the incident. Meanwhile, the young woman has also been named as an accused in the case for allegedly obstructing the duty of police
Location :
Thiruvananthapuram,Kerala
First Published :
Mar 28, 2026 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉത്സവം കാണാനെത്തിയ യുവതിയെയും കുടുംബത്തെയും എന്തിന് പോലീസ് ആക്രമിച്ചു? ഗുരുതര ആരോപണവുമായി പരാതി









