DNA തെളിഞ്ഞു; മരിച്ചത് സ്വർണക്കടത്തുകാർ കൊണ്ടുപോയ ഇർഷാദ്; മൃതദേഹം ആളു മാറി സംസ്കരിച്ചു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പുറക്കാട്ടിരി പുഴയിൽ കണ്ടെത്തിയ മൃതദേഹം ഡിഎന്‍എ പരിശോധനിയിലൂടെയാണ് ഇർഷാദിന്റെതെന്ന് സ്ഥിരീകരിച്ചത്.
കോഴിക്കോട്: സ്വർണക്കടത്ത് സഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിൻറെ(26) മരണം സ്ഥിരീകരിച്ചു. പുറക്കാട്ടിരി പുഴയിൽ കണ്ടെത്തിയ മൃതദേഹം ഡിഎന്‍എ പരിശോധനിയിലൂടെയാണ് ഇർഷാദിന്റെതെന്ന് സ്ഥിരീകരിച്ചത്. ജൂലൈ 17നാണ് കടലൂർ നന്തിയില്‍ മൃതദേഹം കണ്ടെത്തിയത്.
കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്‌കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. മൃതദേഹം ദീപക്കിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇര്‍ഷാദിന്റെ രക്ഷിതാക്കളെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയരാക്കിയത്.
ജൂലൈ 16ന് പുറക്കാട്ടിരി പാലത്തിൽ നിന്ന് ഇര്‍ഷാദ് താഴേക്ക് ചാടിയെന്ന് തട്ടിക്കൊണ്ടുപോയ സഘത്തില്‍ ഉണ്ടായിരുന്നവർ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കടലൂർ നന്തിയിൽ കണ്ടെത്തിയ മൃതദഹം ഇർഷാദിന്റെതാണെന്ന് കണ്ടെത്തിയത്.
advertisement
ഇതോടെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പോലീസ് കൊലപാതകത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. കേസിൽ വയനാട് സ്വദേശി ഷെഹീൽ, ജിനാഫ് പൊഴുതന സ്വദേശി സജീര്‍ പിണറായി സ്വദേശി മര്‍സീദ് എന്നിവരാണ് അറസ്റ്റിലായത്. എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പേർ നിരീക്ഷണത്തിലാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും. തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായവർ.
മെയ് 13ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയ പെരുവണ്ണമുഴി സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. ദേശത്തുനിന്ന് എത്തിച്ച 60 ലക്ഷത്തോളം മൂല്യമുള്ള സ്വര്‍ണം തിരികെനല്‍കിയില്ലെങ്കില്‍ ഇര്‍ഷാദിനെ കൊല്ലുമെന്നായിരുന്നു തട്ടിക്കൊണ്ടുപോയവരുടെ ഭീഷണി. തുടര്‍ന്ന് ബന്ധുക്കള്‍ ഈ വിവരം പൊലിസിനെ അറിയിച്ചിരുന്നു.
Location :
First Published :
August 05, 2022 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
DNA തെളിഞ്ഞു; മരിച്ചത് സ്വർണക്കടത്തുകാർ കൊണ്ടുപോയ ഇർഷാദ്; മൃതദേഹം ആളു മാറി സംസ്കരിച്ചു