കൊച്ചി: 5 വയസുകാരിയെ പീഡിപ്പിച്ച കേസിൽ (POCSO) മധ്യവയസ്കനു 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എം പി ഷിബുവാണ് ശിക്ഷ വിധിച്ചത്.
2017 ഫെബ്രുവരി മാസത്തിലാണ് സെയ്ദു മുഹമ്മദ് അഞ്ചു വയസുകാരിയെ പീഡിപ്പിച്ചത്. കൂട്ടുകാർക്കൊപ്പം സമീപമുള്ള വീട്ടിൽ കളിക്കാൻ പോയതായിരുന്നു കുട്ടി. ഈ സമയമാണ് സൈയ്ദു കുട്ടിയെ പീഡനത്തിനിരയാക്കിയത്. സുനാമി കോളനിയിലുള്ള വീട്ടിലും വീടിന്റെ ടെറസിലും വെച്ച് ചൂഷണം ചെയ്തു. വിവരം പുറത്തുപറയാതിരിക്കാൻ കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
പീഡനത്തിനിരയായ കുട്ടി ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ശരീരത്തിന് വേദന അനുഭവപ്പെടുന്നുവെന്ന് അമ്മയോട് പറഞ്ഞു. അങ്ങനെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിനൊടുവിലാണ് കുട്ടി ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.
13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ശാസ്ത്രീയ തെളിവുകകളും അന്വേഷണസംഘം സമർപ്പിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എം കെ രമേഷ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. രമേഷ് രജിസ്റ്റർ ചെയ്ത കേസ്സിൽ ഇപ്പോൾ ഗുരുവായുർ അസി. പോലീസ് കമ്മീഷണർ ആയ KG സുരേഷ് ആണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
കുറ്റപത്രവും അദ്ദേഹം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ CPO ബൈജുവും പ്രവർത്തിച്ചിരുന്നു.പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് കെ എസ് ബിനോയ് ഹാജരായി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.