കാസർഗോഡ് 2800 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റനേറ്ററുകൾ; വൻ സ്ഫോടക വസ്തുവേട്ട
- Published by:Rajesh V
- news18-malayalam
Last Updated:
കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാസർഗോഡ്: കാസർഗോഡ് വൻ സ്ഫോടകവസ്തു വേട്ട. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ 2800 ജലാറ്റിൻ സ്‌റ്റിക്കുകളും ഡിറ്റനേറ്ററുകളും ഉൾപ്പടെ
ഉഗ്രസ്ഫോടന ശേഷിയുള്ള വസ്തുക്കൾ പിടികൂടി. സംഭവത്തിൽ മുളിയാർ കെട്ടുംകല്ല് സ്വദേശി മുഹമ്മദ് മുസ്തഫയെ അറസ്റ്റ് ചെയ്തു.
കാസർഗോഡ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ വാഹന പരിശോധനക്കിടെയാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. കാറിൽ കൊണ്ടു പോവുകയായിരുന്ന സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് മുസ്തഫയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ജലാറ്റിൻ സ്‌റ്റിക്കുകളും അനുബന്ധ സാധനങ്ങളും കണ്ടെത്തി.13 ബോക്സുകളിലായി 2,800 ജലാറ്റീൻ സ്റ്റിക്കുകൾ, 6000 ത്തോളം ഡിറ്റനേറ്ററുകൾ, 500 സ്പെഷ്യൽ ഓർഡിനറി ഡിറ്റനേറ്ററുകൾ തുടങ്ങിയവയാണ് വാഹനത്തിൽ നിന്നും വീട്ടിൽ നിന്നുമായി പിടിച്ചെടുത്തത്.
advertisement
കർണാടകയിലെ ക്വാറികളിൽ സ്ഫോടനം നടത്താൻ വേണ്ടിയാണ് സ്ഫോടക വസ്തുക്കൾ എത്തിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് ആദൂർ പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് കാസർഗോഡുള്ള സ്വകാര്യ ആശുപത്രിയിൽ ഇയാൾക്ക് ചികിത്സ നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകിയിട്ടുണ്ട്.
Location :
Kasaragod,Kasaragod,Kerala
First Published :
May 30, 2023 12:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് 2800 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 6000 ഡിറ്റനേറ്ററുകൾ; വൻ സ്ഫോടക വസ്തുവേട്ട