തിരുവനന്തപുരം: വീട്ടമ്മക്കെതിരെ വ്യാജ ശബ്ദരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ. വിഴിഞ്ഞം സ്വദേശിയായ മുഹമ്മദ് ഷാഫിയെയാണ് പൊലീസ് പിടികൂടിയത്. മദ്രസ അധ്യാപകനായ മുഹമ്മദ് ഷാഫി രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി സ്ഥിരമായി ക്ലാസിൽ വരാത്തതിന് അമ്മയോട് വിളിച്ച് ചോദിക്കുകയായിരുന്നു തുടക്കം.
പ്രവാസിയുടെ ഭാര്യയായ കുട്ടിയുടെ മാതാവിൻറെ മൊബൈലിലേക്ക് പിന്നെ അധ്യാപകൻ സ്ഥിരം സന്ദേശങ്ങൾ അയയ്ക്കുക പതിവായിരുന്നു. ശല്യം സഹിക്കാതെ വന്നപ്പോൾ ജമാഅത്തിൽ ഉൾപ്പെടെ കുട്ടിയുടെ അമ്മ പരാതി നൽകുകയായിരുന്നു. തുടർന്ന് മദ്രസയിലെ അധ്യാപകസ്ഥാനത്തിൽ നിന്ന് മുഹമ്മദ് ഷാഫിയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
എന്നാൽ താൻ തെറ്റുകാരനല്ല എന്ന് വരുത്തി തീർക്കാൻ മറ്റൊരു സ്ത്രീയുടെ സഹായത്തോടു കൂടി വ്യാജ ശബ്ദ സന്ദേശം ഉണ്ടാക്കി കുട്ടിയുടെ മാതാവിൻറെ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പൊലീസിനെ പരാതി നൽകുകയായിരുന്നു.
തുടർന്ന് പൂവാർ സിഐ പ്രവീണിന്റെ നേതൃത്വത്തിൽ പോലീസ് സൈബർ സെലിൻ്റ സഹായത്തോടുകൂടി നടത്തിയ പരിശോധനയിൽ. മുഹമ്മദ് ഷാഫി വ്യാജ സന്ദേശം ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.