രാജസ്ഥാൻ: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ഒന്നരവര്ഷത്തോളം പീഡിപ്പിച്ച കേസില് മഠാധിപതി അറസ്റ്റില്. രാജസ്ഥാനിലെ ഭില്വാരയിലാണ് സംഭവം. പ്രതി സർജുദാസ് മഹാരാജിനെയാണ് അറസ്റ്റ് ചെയ്തത്.
പതിനേഴുവയസ്സുള്ള പെണ്കുട്ടിയെ കഴിഞ്ഞ ഒന്നരവര്ഷമായി സര്ജുദാസ് പീഡനത്തിനിരയാക്കിയെന്നാണ് പോലീസ് പറയുന്നത്.
ആശ്രമത്തിലെത്തിയ പെണ്കുട്ടിയെ മഠാധിപതി പീഡിപ്പിക്കുകയായിരുന്നു. നാലുസംസ്ഥാനങ്ങളിലായി അഞ്ച് ആശ്രമങ്ങളുടെ മേധാവിയായ സര്ജുദാസ് ആശ്രമത്തിലെത്തുന്ന മറ്റുകുട്ടികളെയും ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി ഇയാള് ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും പോലീസ് പറഞ്ഞു.
ഏതാനുംമാസങ്ങള്ക്ക് മുമ്പ് ഒരു സുഹൃത്തിനോടാണ് 17-കാരി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ അമ്മയോടും കാര്യം തുറന്നുപറഞ്ഞു. തുടര്ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പ് പ്രകാരവും ചുമത്തിയാണ് സർജുദാസ് അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.