നിലമ്പൂരിൽ ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; കെണി പന്നിയെ പിടികൂടി മാംസം വിൽക്കാൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റത്തിന് കേസെടുത്തിരുന്നു
നിലമ്പൂരിന് സമീപം വഴിക്കടവിൽ കാട്ടുപന്നിക്ക് വച്ച കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ച സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് അറസ്റ്റിലായത്. ഇയാൾ കുറ്റം സമ്മതിച്ചു. കാട്ടുപന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പ്രതി പറഞ്ഞു. പ്രദേശത്തെ നായാട്ട് സംഘത്തിൽ പ്രധാനിയായ വിനേഷ് നേരത്തെയും ഇത്തരത്തിൽ പന്നിയെ പിടികൂടാൻ കെണിവച്ചിട്ടുണ്ട്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് വിനേഷിലേക്കെത്തിയത്. സ്ഥലമുടമയുമായി സംഘത്തിൻ് ബന്ധമൊന്നുമില്ലെന്നാണ് വിവരം.
ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് മനഃപൂർവ്വമല്ലാത്ത നരഹത്യ കുറ്റത്തിന് കേസെടുത്തിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. ഫെൻസിങ്ങിന് വൈദ്യുതിയെടുക്കാൻ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ വിദ്യാർത്ഥിയുടെ കാൽ തട്ടിയാണ് അപകടമുണ്ടായതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയെന്നും എഫ്ഐആറിൽ പറയന്നു. മരിച്ച വിദ്യാർത്ഥിയടെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
advertisement
ബന്ധുക്കളായ അഞ്ചുപേർക്കൊപ്പം മീൻപിടിക്കാൻ പോയപ്പോഴാണ് കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്ന് ഷോക്കേറ്റ് അപകടമുണ്ടായത്.ഒപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർക്കും ഷോക്കേറ്റു. പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
Location :
Malappuram,Kerala
First Published :
June 08, 2025 9:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിലമ്പൂരിൽ ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ; കെണി പന്നിയെ പിടികൂടി മാംസം വിൽക്കാൻ