എറണാകുളം: ജില്ലയില്‍ സ്ഥിരമായി കഞ്ചാവും മറ്റ് മാരക മയക്കുമരുന്നും വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കോതമംഗലം ഓടക്കാലി സ്വദേശിയാണ് പൊലീസ് പിടിയിലായത്. കാറിൽ വിൽക്കുന്നതിന് കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന കഞ്ചാവുമായാണ് ഈയാളെ പിടികൂടിയത്. എറണാകുളം ജില്ലയിൽ പെരുമ്പാവൂരിലും അത്താണിയും മറ്റ് സമീപ പ്രദേശങ്ങളിലും സ്ഥിരമായി കഞ്ചാവും മറ്റ് മാരക മയക്കുമരുന്നും വിൽക്കുന്നയാളാണ് പിടിയിലായത്.
Also read-തൃശ്ശൂരിൽ സ്വകാര്യ ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്നും ലഹരി വില്പന നടത്തി കിട്ടിയ 30000 രൂപയും കണ്ടീടുത്തിട്ടുണ്ട്. കച്ചവടം നടത്തുന്നതിന് വേണ്ടി സ്ഥിരമായി ഉപയോഗിക്കുന്ന കാറും പൊലീസ് കണ്ടുകെട്ടി. ആവശ്യനുസരണം MDMA,LSD എന്നീ സിന്തറ്റിക് ഡ്രഗുകളും ഇയാൾ വില്പന നടത്തിയിരുന്നു. പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഈയാൾ വില്പന നടത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.