കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവ് വീട്ടിലെത്തി; ഓടിച്ചിട്ട് പിടികൂടി പൊലീസ്

Last Updated:

ജില്ലക്ക് പുറത്തായിരുന്ന ഇയാള്‍ ഉത്തരവ് ലംഘിച്ച്‌ കല്ലടയിലെ വീട്ടിലെത്തുകയായിരുന്നു.

കൊല്ലം: കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് വീട്ടിലെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ കിഴക്കേകല്ലട ജയന്തി കോളനിയില്‍ പഴയാര്‍ സച്ചിന്‍ നിവാസില്‍ സൗരവ് (21) ആണ് അറസ്റ്റിലായത്. 2019 മുതൽ നിരവധി ക്രിമിനൽ കേസിൽ പ്രതിയായതോടെയാണ് സൗരവിനെതിരെ ഗുണ്ടാ നിയമപ്രകാരം നാടുകടത്തൽ നടപടി സ്വീകരിച്ചത്. 2019 ജനുവരിയില്‍ വീടുകയറി ആക്രമിച്ച്‌ വീട്ടമ്മയെയും ഭര്‍ത്താവിനെയും മര്‍ദിച്ച കേസ്, 2020 മാര്‍ച്ചില്‍ കഞ്ചാവ് വിതരണം നടത്തിയത് ചോദ്യംചെയ്ത പൊതുപ്രവര്‍ത്തകനെ ഗുരുതരമായി പരിക്കേൽപ്പിക്കല്‍, 2022 മാര്‍ച്ചില്‍ അയല്‍വാസിയെ വീട്ടില്‍ കയറി മര്‍ദിച്ചത്, 2022 ജൂണില്‍ വഴിയാത്രക്കാരനെ കൂട്ടാളികളുമായി ചേര്‍ന്ന് മര്‍ദിക്കല്‍ എന്നീ കേസുകളില്‍ പ്രതിയാണ് സൗരവ്.
നല്ലനടപ്പിനായി കൊല്ലം അര്‍.ഡി.ഒ മുമ്ബാകെ ബോണ്ടും വെച്ചിരുന്നു. തുടർച്ചയായി ക്രിമിനൽ കേസുകൾ അകപ്പെട്ട സൗരവ്, പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നും അക്രമങ്ങള്‍ തടയാന്‍ ഇയാളെ നാടുകടത്തണമെന്നും ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫ് ജില്ല പൊലീസ് മേധാവി മുഖേന റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു. ഇതേത്തുടർന്ന് തിരുവനന്തപുരം റേഞ്ച് ഐ ജി ആര്‍. നിശാന്തിനി സൗരവ് കൊല്ലം ജില്ലയില്‍ പ്രവേശിക്കുന്നത് നിരോധിച്ച്‌ ഉത്തരവായിരുന്നു.
ജില്ലക്ക് പുറത്തായിരുന്ന ഇയാള്‍ ഉത്തരവ് ലംഘിച്ച്‌ കല്ലടയിലെ വീട്ടിലെത്തുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈസ്റ്റ്‌ കല്ലട എസ്.ഐ അനീഷിന്‍റെ ന്വേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി. പൊലീസിനെ കണ്ട ഉടൻ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
advertisement
'നാട്ടുകാരെ ഓടിവരണേ'; അടൂരിൽ മാസങ്ങളായി വാഹനം കത്തിച്ച് രസിച്ച യുവാവ് പിടിയിൽ
മാസങ്ങളായി അടൂർ നഗരത്തെ ഭീതിയിലാഴ്ത്തും വിധം വാഹനം കത്തിക്കൽ പരമ്പര നടത്തുകയും പൊലീസിനെ വട്ടം ചുറ്റിക്കുകയും ചെയ്ത പ്രതിയെ പോലീസ് വിദഗ്ധമായി കുടുക്കി. അടൂർ, അമ്മകണ്ടകര കലാഭവനിൽ, ശ്രീജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്. തുടർച്ചയായ തീപിടിത്ത സംഭവങ്ങളിൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
രണ്ടു ദിവസം മുൻപ് പുലർച്ചെ ചേന്നം പള്ളി ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് തീ പിടിച്ചിരുന്നു. ഫയർഫോഴ്സ് എത്തി കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ തീ അണച്ചിരുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
advertisement
ബുധനാഴ്ച പുലർച്ചെ അതേ സ്ഥലത്ത് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയും കത്തി നശിച്ചിരുന്നു. തുടർച്ചയായ തീപിടിത്ത സംഭവങ്ങളിൽ സംശയം തോന്നിയ പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം അന്വേഷണം ഊർജ്ജിതമാക്കി. സ്ഥലത്തെ ആരാധനാലയങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം, പ്രതികൾ എന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ മുൻ കുറ്റവാളികളുടെതുമായി താരതമ്യം ചെയ്ത് പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
advertisement
മറ്റു സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംഭവത്തിന്‌ മുൻപും, ശേഷവും പ്രതികൾ വാഹനം ഉപയോഗിച്ചതായി കാണപ്പെടാത്തതിനാൽ നാട്ടുകാരൻ തന്നെ ആകാം പ്രതിയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. പിന്നീട് നടത്തിയ അന്വേഷണത്തിൽ കൂടുതൽ വ്യക്തമായ സൂചന ലഭിക്കുകയും, പ്രതിയെ പിടികൂടുകയുമായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട യുവാവ് വീട്ടിലെത്തി; ഓടിച്ചിട്ട് പിടികൂടി പൊലീസ്
Next Article
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
  • കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.

  • പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.

  • കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

View All
advertisement