Arrest| ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് നഗ്നനായി ഓടി രക്ഷപ്പെട്ടു.
തിരുവനന്തപുരം: ആറ്റിങ്ങലിൽ (Attingal) മാധ്യമ പ്രവർത്തകയ്‌ക്ക് (Woman Journalist) നേര അതിക്രമം നടത്തിയ പ്രതി പിടിയിൽ. ബാലരാമപുരം നെല്ലിവിള പുതുവൽ പുത്തൻ വീട്ടിൽ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമ പ്രവർത്തകയ്ക്ക് അടുത്തെത്തിയ ഇയാൾ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. ഇതോടെ യുവാവിനെ പിടികൂടാൻ പിന്നാലെ മാധ്യമപ്രവർത്തക ഓടി. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് നഗ്നനായി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങൽ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടുകയായിരുന്നു.
advertisement
ആറ്റിങ്ങൽ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം ആറ്റിങ്ങൽ എസ് എച്ച് ഒ മിഥുൻ ഡി, എസ് ഐമാരായ രാഹുൽ പി ആർ, ബിനിമോൾ. ബി, എസ് സി പി ഒമാരായ ശരത്, അജിത്, സി പി ഒമാരായ രജിത്, ആൽബിൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
നെയ്യാറ്റിൻകര ധനുവച്ചപുരത്ത് ഗുണ്ടാ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു; 3 പേർ പിടിയിൽ
ഇന്ന് പുലർച്ചെയോടു കൂടിയാണ് നെയ്യാറ്റിൻകര (Neyyattinkara) ധനുവച്ചപുരം (Dhanuvachapuram) കോളേജിലും പരിസരപ്രദേശങ്ങളിലുമായി മൂന്നംഗസംഘം വ്യാപകമായ ആക്രമണം നടത്തിയത്. ബൈക്കിലെത്തി സംഘം പെട്രോൾ നിറച്ച കുപ്പികൾ കോളജ് കോമ്പൗണ്ടിലേക്ക് വലിച്ചെറിഞ്ഞു.
advertisement
ഭീതി പരത്തുകയും കോളജിന് മുന്നിലെ വീട്ടിൽ കിടന്ന കാർ, എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ സി സി ടി വികൾ, ധനുവച്ചപുരം റെയിൽവേ ക്രോസിന് സമി പത്തെ ഡ്രൈവിംഗ് സ്കുളിലെ വാഹനങ്ങൾ എന്നിവ അക്രമി സംഘം തകർത്തു. സമീപത്തെ ക്ഷേത്രത്തിലെ ഫ്ലക്സ് ബോർഡും അടിച്ചു തകർത്ത നിലയിലാണ്.
സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തുകാൽ സ്വദേശി അഖിൽ, വെള്ളറട സ്വദേശി അഭിൻ, കളിയിക്കാവിള സ്വദേശി സൽമാൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
advertisement
സ്ഥലത്ത് ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. കഴിഞ്ഞ 2 ആഴ്ച്ചക്ക് മുമ്പ് ധനുവച്ചപുരം പാർക്കിന് സമീപത്ത് രണ്ടു വീടുകളിൽ ഗുണ്ടാ അക്രമണം നടന്നിരുന്നു. വനിതാ പൊലീസിന് ഉൾപ്പെടെ അന്നത്തെ അക്രമത്തിൽ പരിക്കേറ്റിട്ടും നാളിതുവരെയായി ഒരു പ്രതികളേയും പിടികൂടിയിരലുന്നില്ല.
ധനുവച്ചപുരത്ത് തുടർച്ചയായ മൂന്നാമത്തെ ഗുണ്ടാ ആക്രമണമാണ് ഇന്ന് പുലർച്ചെ ഉണ്ടായത്. നാട്ടുകാരാകെ ഭീതിയിലാണ്. ഇന്നത്തെ അക്രമവുമായി ബന്ധപ്പെട്ട് പാറശ്ശാല പൊലിസ് പ്രതികളെ പിടികൂടി ചോദ്യം ചെയ്ത് വരുന്നു. ഇതു പൂർത്തിയായാൽ മാത്രമേ അക്രമത്തിന് പിന്നിലെ കാരണം വ്യക്തമാകൂ. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും
Location :
First Published :
January 27, 2022 7:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| ബസ് കാത്ത് നിന്ന മാധ്യമപ്രവർത്തകയെ അശ്ലീല ദൃശ്യം കാണിച്ചു; നഗ്നനായി ഓടി രക്ഷപ്പെട്ടു; യുവാവ് പിടിയിൽ