കല്യാണവീട്ടില്‍ നിന്ന് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
യുവതിയുമായി അടുപ്പത്തിലായതോടെ ബിബിന്‍ വിവാഹവാഗ്ദാനം നല്‍കി അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പ്രതി, നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കിയെന്നാണ് കേസ്.
കട്ടപ്പനയിലെ ഒരു വിവാഹച്ചടങ്ങില്‍വെച്ചാണ് ബിബിനും യുവതിയും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഫോണിലൂടെ ഇവരുടെ സൗഹൃദം വളര്‍ന്നു. യുവതിയുമായി അടുപ്പത്തിലായതോടെ ബിബിന്‍ വിവാഹവാഗ്ദാനം നല്‍കി അടിമാലിയിലെ സ്വകാര്യ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഇയാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.
ദൃശ്യങ്ങള്‍ കാണിച്ച് പ്രതി പീഡനം തുടര്‍ന്നതോടെ യുവതി വിവരം വീട്ടുകാരെ അറിയിച്ചു. ഇതില്‍ പ്രകോപനതിനായ പ്രതി യുവതിയുടെ നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയും അടിമാലി പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
Location :
Idukki,Kerala
First Published :
March 26, 2024 4:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കല്യാണവീട്ടില്‍ നിന്ന് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു