പെണ്‍കുട്ടിയെ മന്ത്രവാദത്തിന്‍റെ മറവിൽ പീഡിപ്പിച്ചു; മാനന്തവാടിയിൽ 43കാരന്‍ അറസ്റ്റിൽ

Last Updated:

പെൺകുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.

വയനാട്: മന്ത്രവാദത്തിന്റെ മറവിൽ 17 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ  വള്ളിയൂർക്കാവ് കണ്ണിവയൽ ആദിവാസി കോളനിയിലെ വിനീത് (43) ആണ് അറസ്റ്റിലായത്. മറ്റൊരു പെൺകുട്ടിയെ സമാന രീതിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുകയും കയറി പിടിക്കുകയും ചെയ്തതിന് ഇയാൾക്കെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ബാധയുണ്ടെന്നും അത് ഒഴിപ്പിക്കണമെന്നും ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും, പോക്സോ നിയമപ്രകാരവുമാണ് കേസെടുത്തത്.പ്രതി വർഷങ്ങളായി മന്ത്രവാദ ക്രിയകൾ നടത്തിവന്നിരുന്നതായി കോളനിക്കാർ പറയുന്നുണ്ട്. ബാധയൊഴിപ്പിക്കലും, ദുർമന്ത്രവാദവുമായിരുന്നു മുഖ്യ പരിപാടി. ഇതിന്റെ മറവിലാണ് ഇയ്യാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ വർഷം അവസാനം ബാധ ഒഴിപ്പിക്കലിനിടെ കുട്ടിയെ പൂർണ്ണ നഗ്നയാക്കി മാനഹാനി വരുത്തിയ ഇയാൾ ഈ മാസം തുടക്കത്തിലാണ് കുട്ടിയെ പീഡിപ്പിച്ചത്.
TRENDING:'മാഡം, പോസിറ്റീവ് ആണ്!' രോഗം ബാധിച്ച ഡോക്ടർ കോവിഡ് വാർഡിൽനിന്നും എഴുതുന്നു[NEWS]Viral Video| ശക്തമായ പ്രളയത്തിൽ ഒഴുക്കില്‍പ്പെട്ട് കാർ; അദ്ഭുതകരമായി രക്ഷപ്പെട്ട് യാത്രികർ[NEWS]അനീഷ് പി. രാജൻ മാത്രമല്ല കിഫ്ബിയില്‍ ഓഡിറ്റിംഗ് നിര്‍ദ്ദേശിച്ച എജിയെ മാറ്റിയത് ഇറ്റാനഗറിലേക്ക്; ഒടുവില്‍ നിയമനം ഡല്‍ഹിയില്‍[NEWS]
തുടർന്ന് 17 വയസ്സുള്ള മറ്റൊരു പെൺകുട്ടിയെ  അടുത്ത ദിവസം കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടികൾ സംഭവം ബന്ധുക്കളെ അറിയിക്കുകയും പോലീസിൽ പരാതി എത്തുകയുമായിരുന്നു. പ്രതി വേറെ കുട്ടികളേയോ, സ്ത്രീകളേയോ ചൂഷണത്തിനിരയാക്കിയിട്ടുണ്ടോയെന്നുള്ള കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.
advertisement
രാത്രിയോടെ വീഡിയോ കോൺഫറൻസിംഗ് വഴി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയാണ് പ്രതിയെ റിമാണ്ട് ചെയ്ത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെണ്‍കുട്ടിയെ മന്ത്രവാദത്തിന്‍റെ മറവിൽ പീഡിപ്പിച്ചു; മാനന്തവാടിയിൽ 43കാരന്‍ അറസ്റ്റിൽ
Next Article
advertisement
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ അവകാശമുണ്ട്:' അമിത് ഷാ
'മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കാന്‍ കാരണം നുഴഞ്ഞുകയറ്റം; പാക്കിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹിന്ദുക്കള്‍ക്ക്...
  • അമിത് ഷാ: മുസ്ലീം ജനസംഖ്യ വർധന പാക്കിസ്ഥാനും ബംഗ്ലാദേശും നിന്നുള്ള നുഴഞ്ഞുകയറ്റം മൂലമാണ്.

  • 1951-2011 കാലയളവില്‍ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84%ല്‍ നിന്ന് 79%ലേക്ക് കുറഞ്ഞുവെന്ന് ഷാ ചൂണ്ടിക്കാട്ടി.

  • ഹിന്ദുക്കള്‍ക്ക് ഇന്ത്യയില്‍ അഭയം തേടാന്‍ ഭരണഘടനാപരവും ധാര്‍മ്മികവുമായ അവകാശമുണ്ടെന്ന് അമിത് ഷാ.

View All
advertisement