പാലക്കാട്: ആലത്തൂർ എം പി രമ്യാ ഹരിദാസിനെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞയാൾ അറസ്റ്റിൽ. കോട്ടയം എരുമേലി സ്വദേശി ഷിബുക്കുട്ടനാണ് പിടിയിലായത്. നവംബർ 21നാണ് കേസിനാസ്പദമായ സംഭവം. രമ്യാ ഹരിദാസിനെ ഫോണിൽ വിളിച്ച് ഇയാൾ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. തുടർന്ന് സൈബർ വിഭാഗം നടത്തിയ പരിശോധനയിൽ ഷിബുക്കുട്ടനെ കണ്ടെത്തി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
ദുബായിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഷിബുകുട്ടൻ ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ന്റെ സുഹൃത്താണ് രമ്യ ഹരിദാസിന്റെ നമ്പർ തന്നെതെന്നും രമ്യയുടെ പേരിൽ ആരോ കബളിപ്പിക്കുകയാണെന്ന് കരുതി തെറി വിളിച്ചതെന്നുമാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
Also Read- ‘അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണം’: ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് എന്‍ഐഎ
നെറ്റ് കോളിൽ നിന്നും എം പിയെ വിളിച്ച് തെറി പറഞ്ഞതായി പരാതിയുണ്ട്. ഇയാൾ ദുബായിലായപ്പോഴും ഇത്തരത്തിൽ വിളിച്ചിരുന്നോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.