Murder | സഹോദരിയുമായി പ്രണയം; യുവാവിനെ സഹോദരന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി

Last Updated:

മെയ് 9 ന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുന്‍ ഠാക്കൂര്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാമുകിയുടെ സഹോദരന്റെ ആക്രമണത്തിനിരയായ യുവാവ് മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് (rajkot) സംഭവം. മൂന്ന് ദിവസം മുമ്പ് ആക്രമണത്തിനിരയായ മിഥുന്‍ ഠാക്കൂര്‍ (22) വ്യാഴാഴ്ചയാണ് മരിച്ചത് (dead).
മെയ് 9 ന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുന്‍ ഠാക്കൂര്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (സോണ്‍ 1) പ്രവീണ്‍ കുമാര്‍ മീണ പറഞ്ഞു. യുവാവിന്റെ മരണശേഷം കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്ന് ജംഗ്ലേശ്വര്‍ സ്വദേശിയായ ഷാക്കിര്‍ കദിവാറിനെയും സുഹൃത്ത് അബ്ദുള്‍ അജ്‌മേരിയെയും അറസ്റ്റ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
'' ജംഗ്ലേശ്വറില്‍ തന്നെയാണ് മിഥുന്‍ ഠാക്കൂറും താമസിച്ചിരുന്നത്. അറസ്റ്റിലായ കദിവാറിന്റെ സഹോദരിയുമായി (sister) ഇയാള്‍ പ്രണയത്തിലായിരുന്നുവെന്നും (love affair) ഇരുവര്‍ക്കും പരസ്പരം സംസാരിക്കാനായി ഠാക്കൂര്‍ ഒരു മൊബൈല്‍ ഫോണ്‍ കാമുകിക്ക് നല്‍കിയിരുന്നുവെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കദിവാര്‍ സഹോദരിയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു'', ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
മെയ് 9 ന് രാത്രി കദിവാറും സുഹൃത്ത് അജ്‌മേരിയും ഠാക്കൂറുമായി വാക്കുതര്‍ക്കമുണ്ടാകുകയും യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് മോട്ടോര്‍ സൈക്കിളില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് മരത്തടി കൊണ്ട് ഠാക്കൂറിന്റെ തലയില്‍ അടിച്ച ശേഷം അവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഡിസിപി പറഞ്ഞു. എന്നാല്‍ സംഭവമറിഞ്ഞ കദിവാറിന്റെ സഹോദരി കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. യുവതി ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ, തഞ്ചാവൂരില്‍ 21 കാരനായ ബന്ധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 31 കാരനായ കര്‍ഷകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ബന്ധു കൂടിയായ 17 വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി പ്രണയത്തിലായതിന്റെ പേരിലായിരുന്നു ഇയാള്‍ ആക്രമണം നടത്തിയത്. വാളമര്‍കോട്ട സ്വദേശിയും ഐടിഐ വിദ്യാര്‍ത്ഥിയുമായ ആനന്ദ് ആണ് മരിച്ചത്.
advertisement
ആനന്ദ് പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഈ ബന്ധത്തെ ഇരുവരുടെയും മാതാപിതാക്കള്‍ എതിര്‍ക്കുകയും ബന്ധം അവസാനിപ്പിക്കാന്‍ അവര്‍ ആനന്ദിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിനിടെ, ശൂരക്കോട്ട സ്വദേശിയും പെണ്‍കുട്ടിയുടെയും ആനന്ദിന്റെയും ബന്ധുവുമായ ഉദയകുമാര്‍ (31) താമസസ്ഥലത്തിന് സമീപമുള്ള കനാലിന്റെ തീരത്ത് ആനന്ദിനെ കണ്ടു. ഉദയകുമാര്‍ ആനന്ദുമായി വഴക്കിടുകയും പെണ്‍കുട്ടിയുമായുള്ള ബന്ധം അസവാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വാക്കുതര്‍ക്കം അവസാനിച്ചത് കയ്യാങ്കളിയിലായിരുന്നു. തുടര്‍ന്ന് ഉദയകുമാര്‍ ഒരു പാര കൊണ്ട് ആനന്ദിനെ മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഉദയകുമാറിനെ പോലീസ് പിറ്റേദവിസം അറസ്റ്റ് ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | സഹോദരിയുമായി പ്രണയം; യുവാവിനെ സഹോദരന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement