വിവാഹാഭ്യർത്ഥന നിരസിച്ചു; 27 കാരൻ 45 കാരിയെ കൊലപ്പെടുത്തി

Last Updated:

യുവാവിന്റെ വിവാഹ ആലോചന നിരസിച്ചതാണ് മധുരിമയെ കൊലപ്പെടുത്താൻ കാരണം

ന്യൂഡൽഹി: വിവാഹ ആലോചന നിരസിച്ച യുവതിയെ യുവാവ് കൊലപ്പെടുത്തി. വിവാഹിതയായ 45 കാരിയെയാണ് 25 വയസുകാരനായ യുവാവ് വിവാഹ അഭ്യർഥന നടത്തിയത്. യുവാവിന്റെ വിവാഹ ആലോചന നിരസിച്ചതാണ് മധുബനി സ്വദേശിനിയായ മധുരിമയെ കൊലപ്പെടുത്താൻ കാരണം.
ബീഹാറിലെ മധുബനി ജില്ലയിലെ പാൻസാൽവ സ്വദേശിയായ ശ്യാം യാദവാണ് പ്രതി. ഇരുവരും ഒരു ഷൂ ഫാക്ടറിയിലാണ് ജോലി ചെയ്തത്. യാദവ് തന്നെക്കാൾ 18 വയസ് കൂടുതലുള്ള 45 കാരിയായ മധുരിമയോട് വിവാഹ അഭ്യർഥന നടത്തി. എന്നാൽ ഇവർ മുൻപ് തന്നെ വിവാഹിതയായതിനാൽ മധുരിമ യാദവിന്റെ വിവാഹ അഭ്യർഥനയെ എതിർത്തു.
വിവാഹ ആവശ്യവുമായി യാദവ് നിരന്തരം മധുരിമയെ ശല്യപ്പെടുത്താനും ആരംഭിച്ചു. ഇതിൽ ബുദ്ധിമുട്ട് അനുഭവിച്ച മധുരിമ ഒടുവിൽ ജോലി ഉപേക്ഷിച്ചു. എന്നാൽ ഇതുകൊണ്ടും യാദവ് പിന്നോട്ട് പോയില്ല. യാദവ് തുടർച്ചയായി മധുരിമയെ പിന്തുടർന്നു. തുടർന്ന് ബുധനാഴ്ച യാദവ് മധുരിമയെ കൊലപ്പെടുത്തി.
advertisement
അമ്മയെ തന്റെ മുന്നിൽ വെച്ചാണ് കൊലപ്പെടുത്തിയതെന്നും ശ്യാം എന്ന വ്യക്തിയാണ് കൊല നടത്തിയതെന്നും മധുരിമയുടെ മകൾ മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകം നടന്നതിന് ശേഷം സംഭവസ്ഥലത്തെത്തിയ പൊലീസ് മധുരിമയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമദ്ധ്യേ മധുരിമ മരിച്ചുവെന്ന് ഡിസിപി സെജു കുരുവിള പറഞ്ഞു.
advertisement
ഇതിനിടെയാണ് പ്രതി ശിവ് ബക്സ് പാർക്കിൽ എത്തിയെന്ന് പൊലീസിന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പൊലീസ് യാദവിനെ പിടികൂടി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പ്രതിയുടെ കൈയ്യിൽ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പ്രതി ഡൽഹിയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാഭ്യർത്ഥന നിരസിച്ചു; 27 കാരൻ 45 കാരിയെ കൊലപ്പെടുത്തി
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement