മറയൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ
Last Updated:
തൊടുപുഴ: ഇടുക്കിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. മറയൂര്‍ സ്വദേശി ഉത്തരകുമാറിനെ ദേവികുളം കോടതി റിമാൻഡ് ചെയ്തത്.
ഉത്തരകുമാര്‍ കഴിഞ്ഞ ഒരുവര്‍ഷമായി രണ്ട് മക്കളുടെ അമ്മയായ യുവതിയുമായി ഒന്നിച്ചാണ് താമസം. കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ നിന്ന് അവധിക്ക് വീട്ടിലെത്തിയ കുട്ടിയെ ഭീഷണിപെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയെ പീഡിപ്പിച്ചതായി കാണിച്ച് അമ്മയാണ് പരാതി നല്‍കിയത്. ചൈള്‍ഡ് ലൈന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ വനിതാസെല്‍ എസ്.ഐ സീന കുട്ടിയുടെ മൊഴിയെടുത്തു.
മറയൂര്‍ പൊലീസ് അഡീഷ്ണല്‍ എസ്.ഐ ടി.ആര്‍ രാജന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Location :
First Published :
October 02, 2018 10:28 PM IST


