മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ യുവാവ് പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പോലീസ് കണ്ടെത്തി
ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ഫ്രീലാൻസ് വെബ് ഡിസൈനർ പിടിയിൽ. ചെന്നിത്തല തൃപ്പെരുന്തുറ സ്വദേശിയായ രാഹുലിനെയാണ് (31) ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
മാട്രിമോണിയൽ പരസ്യം വഴിയാണ് പ്രതി അരൂർ സ്വദേശിയായ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി സൗഹൃദത്തിലാവുകയും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ടൗണിലെ വിവിധ സ്ഥലങ്ങളിലും ബീച്ചിലും വെച്ച് യുവതിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി.
പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു വിവാഹത്തിന് പ്രതി തയ്യാറെടുക്കുന്നതിനിടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
Location :
Alappuzha,Kerala
First Published :
Mar 30, 2026 2:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മറ്റൊരു വിവാഹത്തിന് ഒരുങ്ങിയ യുവാവ് പിടിയിൽ






