advertisement

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല; നുണപ്രചാരണം നിർത്തണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു

Last Updated:

നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കിരണ്‍ റിജിജു പറഞ്ഞു

Rapid Read
കേന്ദ്രമന്ത്രി കിരൺ റിജിജു
കേന്ദ്രമന്ത്രി കിരൺ റിജിജു
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (FCRA) ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു. യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു ആവശ്യപ്പെട്ടു. ‌
വിദേശ ഫണ്ടുകൾ മറ്റൊന്നിനും ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് നിയമം. ക്രിസ്ത്യൻ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ആണ് നിയമം എന്നത് ശുദ്ധ അസംബന്ധമാണ്. നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കിരണ്‍ റിജിജു പറഞ്ഞു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ ഉപയോഗിച്ചുവെന്ന പരാതികൾ ഉയർന്നിട്ടുണ്ട്.ഇതുകൊണ്ട് മാത്രമാണ് ചില നടപടികൾ എടുക്കുന്നതെന്നും ഒരു മത വിഭാഗത്തിനും എതിരല്ലെന്നും കിരണ്‍ റിജിജു കൂട്ടിച്ചേർത്തു.
ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ടിഎംസി അതിക്രമം വ്യാപകമെന്നാരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
advertisement
Summary: Union Minister Kiren Rijiju has clarified that the amendments to the Foreign Contribution Regulation Act (FCRA) are not intended to target any specific religious group or community. He urged political opponents, specifically the UDF and CPM, to stop spreading "misinformation" regarding the law. The Minister stated that the primary objective of the FCRA amendments is to ensure that foreign funds are not diverted for unauthorized purposes or illegal activities. He dismissed claims that the law was designed to control or restrict Christian institutions, calling such allegations "baseless."
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല; നുണപ്രചാരണം നിർത്തണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
Next Article
advertisement
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല; നുണപ്രചാരണം നിർത്തണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല; നുണപ്രചാരണം നിർത്തണമെന്ന് കേന്ദ്രമന്ത്രി
  • വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടതല്ലെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി

  • നിയമവിരുദ്ധ ഫണ്ടിംഗ് തടയലാണ് ലക്ഷ്യം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ സർക്കാരിന്റെ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു

  • യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം; ക്രിസ്ത്യൻ സ്ഥാപനനിയന്ത്രണ നിയമം അസംബന്ധമെന്ന് റിജിജു

View All
advertisement