കൊല്ലത്ത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലത്ത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. കൊല്ലം ചടയമംഗലത്ത് കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കലയം സുധീഷ് ഭവനില്‍ സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാക്കുതർക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്
സംഭവവുമായി ബന്ധപ്പെട്ട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.സിഐടിയു തൊഴിലാളിയാണ് സുധീഷ് . പ്രതിഷേധിച്ച് ഇന്ന് ചടയമംഗലത്ത് പ്രാദേശിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Location :
Kollam,Kerala
First Published :
March 23, 2025 11:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു