• HOME
 • »
 • NEWS
 • »
 • crime
 • »
 • നെയ്യാറ്റിൻകരയിൽ യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം; അക്രമി ഓടിരക്ഷപ്പെട്ടു

നെയ്യാറ്റിൻകരയിൽ യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം; അക്രമി ഓടിരക്ഷപ്പെട്ടു

ഏകദേശം 10 കിലോ ഭാരമുള്ള കല്ലെടുത്താണ് കിണർ കുഴിയ്ക്കുന്നതിനിടെ സാബുവിനെ എറിഞ്ഞത്. പാറശ്ശാലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് സാബുവിനെ പുറത്തെടുത്തത്. 

Neyyattinkara

Neyyattinkara

 • Share this:
  തിരുവനന്തപുരം: നെയ്യാറ്റിൻകര പുതിയകുളങ്ങരയിൽ യുവാവിനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമം. കിണർ കുഴിയ്ക്കുന്നതിനിടെയാണ് ഉദിയൻകുളങ്ങര പാർക്ക്  ജംഗ്ഷൻ സ്വദേശി സാബു എന്ന ഷൈൻ കുമാറിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. അക്രമിച്ച ശേഷം പ്രതി ഉദിയൻകുളങ്ങര സ്വദേശി ബിനു ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.

  ബിനുവിൻ്റെ വീട്ടിൽ കിണർ കുഴിച്ചത് സുഹൃത്തായ സാബുവായിരുന്നു. എന്നാൽ കൂലിയുടെ പേരിൽ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ഇന്നലെ വൈകിട്ടും ഇരുവരും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. ഇതിൻ്റെ വൈരാഗ്യത്തിലാണ് ഇന്ന് രാവിലെ ബിനു കരുതിക്കൂട്ടി ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 10 കിലോ ഭാരമുള്ള കല്ലെടുത്താണ് സാബുവിനെ എറിഞ്ഞത്.

  സംഭവസമയം  സാബുവിന് ഒപ്പം ഭുവനചന്ദ്രൻ എന്ന തൊഴിലാളിയും കിണറ്റിൽ ഉണ്ടായിരുന്നു. പാറശ്ശാലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് സാബുവിനെ പുറത്തെടുത്തത്.  പരുക്കേറ്റ സാബുവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട ബിനുവിനായുള്ള  തിരച്ചിൽ തുടരുന്നതായി പാറശാല പോലീസ് അറിയിച്ചു.

  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസ്

  ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയ സംഭവത്തിൽ ക്ഷേത്രത്തിലെ പൂജാരിയും വരനും ഉൾപ്പടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. ബൈസണ്‍വാലിയിലെ ശ്രീമാരിയമ്മന്‍ ക്ഷേത്ര മണ്ഡപത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടന്നത്.പിന്നാലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുക്കുക ആയിരുന്നു. അഞ്ചുപേരും അറസ്റ്റിലായിട്ടുണ്ട്.

  സെപ്റ്റംബർ ഒമ്പതിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം ക്ഷേത്രത്തിൽ വെച്ച് നടത്തിയത്. ദേവികുളം സ്വദേശിനിയായ പതിനേഴുകാരിയും ബൈസണ്‍വാലി സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടത്തിയത്. വിവാഹം നടത്തിക്കൊടുത്ത ക്ഷേത്രത്തിലെ പൂജാരി, വരന്‍, വധുവിന്‍റെയും വരന്‍റെയും രക്ഷിതാക്കൾ എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

  Also Read- മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കൾ അറസ്റ്റിൽ; ഒളിച്ചോട്ടം യുവതിയുടെ ഭർത്താവ് ബന്ധം വിലക്കിയ ശേഷം

  സംഭവത്തിൽ പരാതി ലഭിച്ചതോടെ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ വിവരം രാജാക്കാട്, ദേവികുളം പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി. എന്നാല്‍ പൊലീസ് സ്ഥലത്ത് എത്തുന്നതിനു മുന്‍പ് വിവാഹം കഴിഞ്ഞിരുന്നു. പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി.

  പ്രാരാബ്ധം പറഞ്ഞ് 11 ലക്ഷം തട്ടിയ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഭർത്താവ്; യുവാവിന്റെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

  പത്തനംതിട്ട: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച്‌ പണം തട്ടിയ സംഭവത്തിൽ ദമ്പതികള്‍ അറസ്റ്റിലായി. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്‌ എന്‍ പുരം ബാബു വിലാസത്തില്‍ പാര്‍വതി ടി. പിള്ള (31), ഭര്‍ത്താവ് സുനില്‍ ലാല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. കുളനട സ്വദേശിയായ യുവാവിന്‍റെ പരാതിയിൽ പന്തളം പൊലീസാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ ഒത്താശയോടെ യുവതി, പരാതിക്കാരനിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാർ ന്യൂസ് 18നോട് പറഞ്ഞു. ഇരുവരെയും അടൂര്‍ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എഴുകോൺ, കണ്ണൂർ സ്വദേശികളെയും പ്രതികൾ സമാനരീതിയിൽ വഞ്ചിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവർക്കെതിരെ കൂടുതൽ പരാതികൾ ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്.

  അവിവാഹിതയാണെന്നും കൊട്ടാരക്കര പുത്തൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണെന്നും പറഞ്ഞ് 2020 ഏപ്രിലിലാണ് യുവതി, ഫേസ്ബുക്ക് വഴി പരാതിക്കാരനായ യുവാവുമായി അടുപ്പത്തിലാകുന്നത്. കുളനടയിൽ വർക്ക് ഷോപ്പ് നടത്തുകയായിരുന്ന യുവാവാണ് പരാതിക്കാരൻ. എസ്‌ എന്‍ പുരത്ത് സുനില്‍ലാലിന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇവരുടെ പരിചയം പ്രണയമായി വളർന്നതോടെ വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിച്ചു.

  കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കൾ മരിച്ചു പോയെന്നും, ബന്ധുക്കൾ സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും യുവതി യുവാവിനെ വിശ്വസിപ്പിച്ചു. വസ്തുസംബന്ധമായ കേസ് നടത്താനായി യുവതി പലപ്പോഴായി 11,07,975 ലക്ഷം രൂപ യുവാവിൽനിന്ന് തട്ടിയെടുത്തു. ഹൈക്കോടതിയിൽ കേസ് സംബന്ധമായ ആവശ്യത്തിന് പോകാനായി പാര്‍വതിയ്ക്ക് കാര്‍ വാടകയ്‌ക്കെടുത്തു നല്‍കിയതിന് 8000 രൂപയും യുവാവ് നൽകിയിരുന്നു.

  അടുത്തകാലത്തായി വിവാഹ കാര്യം പറയുമ്പോഴെല്ലാം പാർവതി ഒഴിഞ്ഞുമാറിയതോടെ, യുവാവ് സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തുകയായിരുന്നു. പുത്തൂരിലെത്തി അന്വേഷിച്ചപ്പോഴാണ് പാർവതി വിവാഹിതയാണെന്നും, സുനിൽ ലാൽ ഭർത്താവ് ആണെന്നും അറിഞ്ഞത്. ഇവർക്ക് ഒരു കുട്ടിയുണ്ടെന്നും യുവാവിന് മനസിലായി. തുടര്‍ന്നു പന്തളം പൊലീസില്‍ പരാതി നല്‍കി. എസ്‌എച്ച്‌ഒ എസ്. ശ്രീകുമാര്‍, എസ്‌ഐ ടി. കെ. വിനോദ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
  Published by:Anuraj GR
  First published: