കണ്ണൂര്‍: വീട് കുത്തി തുറന്ന് 13 പവന് സ്വര്‍ണാഭരണങ്ങളും 15,000 രൂപയും കവര്‍ന്ന സംഭവത്തില്‍ പരാതിക്കാരിയുടെ ബന്ധു അറസ്റ്റില്‍. പരാതിക്കാരി പുഷ്പലതയുടെ സഹോദരിയുടെ മകളുടെ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി സിദ്ധാർത്ഥ് (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച പകലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീടു പൂട്ടി പുറത്തു പോയപ്പോഴാണ് കവര്‍ച്ച നടത്തിയത്.
അന്വേഷണം വഴി തിരിച്ചു വിടാന്‍ വീടിന്റെ ഗ്രില്‍സ് കുത്തി തുറന്ന് ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് അലമാര തുറന്നാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രത്യേക സ്ക്വാഡ് എറണാകുളത്തു വച്ചാണ് സിദ്ധാർഥിനെ പിടികൂടിയത്.
Also Read-ഓടിക്കൊണ്ടിരുന്ന ആംബുലൻസിൽവെച്ച് യുവതികൾക്കുനേരെ പീഡനശ്രമം; ഇടുക്കിയിൽ ഡ്രൈവർ അറസ്റ്റിൽ
പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ പ്രതിക്കെതിരെ മോഷണ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി മോഷണകേസുകളില്‍ 2 വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംഭവം നടന്ന് 24 മണിക്കൂറിനകമാണ് പൊലീസിന്റെ സമഗ്ര അന്വേഷണത്തില്‍ കേസിന് തുമ്പുണ്ടായത്. പ്രതിയെ കോടതിയില്‍ ഹജരാക്കി റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.