ഈന്തപ്പഴ ബാഗിൽ കടത്താൻശ്രമിച്ച 5 കോടി വിലവരുന്ന ഒന്നേകാൽ കിലോ MDMA പിടികൂടി; വിദേശത്ത് നിന്നെത്തിയ 2 പേർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ഒമാനിൽ നിന്നും ഇന്നലെ രാത്രിയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്
തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിനുള്ളിൽ ഈന്തപ്പഴ ബാഗിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് കല്ലമ്പലത്തെത്തിയ സംഘത്തെ പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ രണ്ടുപേരും അവരെ കൂട്ടികൊണ്ടുവരാൻ പോയവരെയുമാണ് പിടികൂടിയത്.
ഇതും വായിക്കുക: കൊല്ലത്ത് മലദ്വാരത്തിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ
കല്ലമ്പലം സ്വദേശികളായ സഞ്ജു, നന്ദു, ഉണ്ണിക്കുട്ടൻ, പ്രവീൺ എന്നിവരാണ് ആറ്റിങ്ങൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. ഏകദേശം 5 കോടിയോളം രൂപ വിലയുള്ള ലഹരി വസ്തുക്കളാണിത്. ഒമാനിൽ നിന്നും ഇന്നലെ രാത്രിയാണ് ഇവർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് കുടുംബത്തോടൊപ്പം ഇന്നോവ കാറിൽ കല്ലമ്പലത്തേക്ക് വരികയായിരുന്നു.
ഇതും വായിക്കുക: തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തിൽ രണ്ട് ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തിൽ 4 പൊലീസുകാർക്ക് പരിക്ക്
ഡാൻസ് ഡാഫ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനം പരിശോധിച്ചത്. സഞ്ജു സമാനമായ കേസിൽ നേരത്തെ അറസ്റ്റിൽ ആയിട്ടുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവർ എങ്ങനെയാണ് ലഹരി പുറത്തെത്തിച്ചത് എന്ന് പൊലീസ് അന്വേഷിക്കും.
advertisement
പ്രതികളെ ഉടൻ തന്നെ പ്രതികളെ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് കൈമാറും. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തു. വർക്കല ടൂറിസം മേഖല കേന്ദ്രീകരിച്ച് വിപണത്തിനായി കൊണ്ടുവന്നതായിരുന്നു എം ഡി എം എ എന്നാണ് ഡാൻസാഫ് സംഘം പറയുന്നത്.
Location :
Attingal,Thiruvananthapuram,Kerala
First Published :
July 10, 2025 8:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഈന്തപ്പഴ ബാഗിൽ കടത്താൻശ്രമിച്ച 5 കോടി വിലവരുന്ന ഒന്നേകാൽ കിലോ MDMA പിടികൂടി; വിദേശത്ത് നിന്നെത്തിയ 2 പേർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ