തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തിൽ രണ്ട് ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തിൽ‌ 4 പൊലീസുകാർക്ക് പരിക്ക്

Last Updated:

പാറശ്ശാല മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്

ജസ്റ്റിൻ രാജ്
ജസ്റ്റിൻ രാജ്
തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ ജീവനക്കാർ താമസിക്കുന്ന വാടകവീടിന്റെ പരിസരത്ത്‌ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽരണ്ട് ഹോട്ടൽജീവനക്കാർഅറസ്റ്റിൽ‌. വഴുതയ്ക്കാട്‌ കോട്ടൺഹിൽ സ്കൂളിന് സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ(60)യാണ് ഇടപ്പഴിഞ്ഞിയിലെ വീടിനോടു ചേർന്ന പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പാറശ്ശാല മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എം സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവാണ് കൊല്ലപ്പെട്ട ജസ്റ്റിൻ രാജ്.
advertisement
സംഭവത്തിൽ ഹോട്ടൽ ജീവനക്കാരായ ഒരു മലയാളിയും ഒരു നേപ്പാള്സ്വദേശിയുമാണ് മ്യൂസിയം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പിടികൂടുന്നതിനിടെ പൊലീസുകാർക്കു നേരേ ആക്രമണമുണ്ടായി. പിടികൂടുന്നതിനിടെ ഇരുവരും ചേര്ന്ന് പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. മര്‍ദനത്തില്‍ 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പിടിയിലാകുമ്പോള്‍ ഇരുവരും അമിത മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
advertisement
ചൊവ്വാഴ്ച ഉച്ചയോടെ കൊലപാതകം നടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിന് എതിര്‍വശത്താണ് കേരള കഫേ ഹോട്ടലുള്ളത്. ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന ക്യാമ്പിന് സമീപമാണ് ജസ്റ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ട് മൂടിയിട്ട നിലയിലായിരുന്നു.
എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ജീവനക്കാരും കുറച്ച് ദിവസമായി പണിക്ക് എത്തിയിരുന്നില്ല. ഇവര്‍ എവിടെപ്പോയെന്ന് നേരിട്ട് അന്വേഷിക്കാനെത്തിയതായിരുന്നു ജസ്റ്റിന്‍. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന്‌ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊലപാതകം ആസൂത്രിതമായല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെട്ടെന്നുള്ള പ്രകോപനത്തെ തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നും പൊലീസ് സംശയിക്കുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തിൽ രണ്ട് ജീവനക്കാര്‍ പിടിയില്‍; പ്രതികളുടെ ആക്രമണത്തിൽ‌ 4 പൊലീസുകാർക്ക് പരിക്ക്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement