കാമുകി പ്രണയത്തിൽ നിന്ന് പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു

കാമുകൻ്റെ സഹോദരനായ കാര്യാട്ടുക്കര അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനായ അതുൽ ഒളിവിലാണ്.

News18 Malayalam | news18-malayalam
Updated: June 4, 2020, 12:50 PM IST
കാമുകി പ്രണയത്തിൽ നിന്ന്  പിന്മാറി; കാമുകിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ചു പരിക്കേൽപിച്ചു
കാമുകനായ അതുലിന്‍റെ സഹോദരൻ അമൽ
  • Share this:
തൃശ്ശൂർ : പെൺകുട്ടി പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ വിരോധത്തിൽ പെൺകുട്ടിയുടെ അമ്മയെ കാമുകനും സഹോദരനും ഇടിച്ച് പരിക്കേൽപിച്ചു. തൃശ്ശൂർ എൽത്തുരുത്തിലാണ് സംഭവം. കാമുകൻ്റെ സഹോദരനായ കാര്യാട്ടുകര അമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകനായ അതുൽ ഒളിവിലാണ്.
TRENDING:George Floyd Murder | പ്രതിഷേധക്കാർക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി ന്യൂയോർക്ക് പൊലീസ്; വീഡിയോ വൈറൽ [NEWS]Lockdown 5.0 | കേരളത്തിൽ എങ്ങനെ; വെല്ലുവിളികൾ എന്തൊക്കെ? [NEWS]കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു [NEWS]

കാര്യാട്ടുകര സ്വദേശിയായ പ്രവാസിയുടെ ഭാര്യയ്ക്കാണ് മർദ്ദനമേറ്റത്. ഇവരുടെ മകളുമായി അതുൽ സ്നേഹത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു . അതുൽ ലഹരിമരുന്ന് ഉപയോഗിക്കുന്നത് അറിഞ്ഞ് കുട്ടി ബന്ധത്തിൽ നിന്ന് പിന്മാറിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് റിപ്പോർട്ട് .പെൺകുട്ടിയ്ക്ക് നേരെയും നേരത്തെ സമാനരീതിയില്‍ ആക്രമണ ശ്രമം ഇയാൾ നടത്തിയിരുന്നു.

അതുലും സഹോദരനും ചേർന്ന് ഇന്ന് രാവിലെയാണ്  പെൺകുട്ടിയുടെ അമ്മയെ എൽത്തുരുത്ത് റോഡിൽ വെച്ച് പരസ്യമായി മർദ്ദിച്ചത്.സ്കൂട്ടറിൽ വരികയായിരുന്ന സ്ത്രീയെ ബൈക്ക് ഉപയോഗിച്ച് തടഞ്ഞു നിർത്തിയ ശേഷം മുഖത്തും കഴുത്തിലും ഇടിച്ച് പരിക്കേൽപിച്ചു. പരുക്കേറ്റ സ്ത്രീ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ചികിത്സസയിലാണ്.

First published: May 31, 2020, 11:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading