Murder | പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളി; ഒരാള്‍ അറസ്റ്റില്‍
- Published by:Arun krishna
- news18-malayalam
Last Updated:
കഴിഞ്ഞ ജൂലൈ 19 മുതല്‍ സുബീഷിനെ കാണാതായിരുന്നു
പാലക്കാട് യാക്കരില്‍ യുവാവിനെ കൊന്ന് പുഴയില്‍ തള്ളി. പാലക്കാട് തത്തമംഗലം സ്വദേശി സുബിഷ് (20) ആണ് കൊല്ലപ്പെട്ടത്. യാക്കര പുഴയുടെ സമീപത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ 19 മുതല്‍ സുബീഷിനെ കാണാതായിരുന്നു. ഇയാളുടെ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന സംശയത്തില്‍ സുവിഷിന്റെ അമ്മ ചിറ്റൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ എന്നിവയെല്ലാം പോലീസ് പരിശോധിച്ചു. സംശയം തോന്നിയവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് മൃതദേഹം യാക്കര പുഴയില്‍ നിന്ന് കണ്ടെത്തിയത്. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലാണെന്ന് പോലീസ് പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവാലത്തൂർ സ്വദേശി ഋഷികേശാണ് അറസ്റ്റിലായത്.
Location :
First Published :
August 26, 2022 6:49 AM IST