70 കാരന് നേരെ ആള്‍ക്കൂട്ട ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്
Last Updated:
മൂന്നാര്‍: ഇടുക്കി മാങ്കുളത്ത് 70 കാരനെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മീന്‍ കച്ചവടക്കാരനായ അടിമാലി ഇരുമ്പുപാലം സ്വദേശി മക്കാറിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ പ്രതിഷേധ ജാഥ നടത്തിയിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്ന് മാങ്കുളം സ്വദേശികളായ അഞ്ചുപേരെ പ്രതികളാക്കി പോലീസ് കേസെടുത്തു. മീന്‍വ ിറ്റതിനേത്തുടര്‍ന്ന് മാങ്കുളത്തെയൊരു റിസോര്‍ട്ടില്‍ മുപ്പതിനായിരത്തോളം രൂപ മക്കാറിന് കുടിശിക നല്‍കാനുണ്ടായിരുന്നു. ഇതു ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ആക്രമണത്തിനിരയായയാള്‍ പറയുന്നത്.
എന്നാല്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനേ ചോദ്യം ചെയ്യുകയാണ് ചെയ്തതെന്ന് മര്‍ദ്ദിച്ചവര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് അടിമാലിയില്‍ പ്രതിഷേധ പ്രകടനം നടന്നു. നാളെ രാവിലെ ഇരുമ്പുപാലത്ത് ഹര്‍ത്താലുമാചരിയ്ക്കും
advertisement
Location :
First Published :
December 03, 2018 10:11 PM IST


