HOME /NEWS /Crime / അമ്മയും മകനും ഒരുമിച്ചു യാത്രചെയ്താൽ കമ്പികൊണ്ട് ആക്രമിക്കുന്ന സദാചാരഗുണ്ടകളെ പിടികൂടുമോ?

അമ്മയും മകനും ഒരുമിച്ചു യാത്രചെയ്താൽ കമ്പികൊണ്ട് ആക്രമിക്കുന്ന സദാചാരഗുണ്ടകളെ പിടികൂടുമോ?

അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തു.

 • Share this:

  കൊല്ലം: പരവൂർ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാആക്രമണം. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ന് ആണ് സംഭവം. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല (44), മകന്‍ സാലു (23) എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

  ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ മടങ്ങുന്ന വഴി ഭക്ഷണം കഴിക്കാനാണ് തെക്കുംഭാഗം ബീച്ചലെ റോഡരികില്‍ വാഹനം നിര്‍ത്തിയത്. ഈ സമയത്താണ് ഒരാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും തുടര്‍ന്ന് കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

  തുടര്‍ന്ന് വാഹനത്തില്‍ നിന്നും മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പി വടി കൊണ്ട് മര്‍ദിച്ചു. തടയാനെത്തിയ അമ്മ ഷംലയെയും പ്രതി പൊതിരെ തല്ലി. മര്‍ദനത്തില്‍ ഷംലയുടെ കൈകള്‍ക്കും, മുതുകിനും സാരമായി പരുക്കേറ്റു. അതുവഴി പോയ ആളുകള്‍ സംഭവം കണ്ടെങ്കിലും പ്രതികരിച്ചില്ല എന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ വിവരം ഉടന്‍ പരവൂര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.

  പൊലീസ് സംഭവ സ്ഥലം ഉടന്‍ സന്ദര്‍ശിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. ശേഷം നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്കു പോയി. സാലുവിന്റെ കയ്യിലെ മുറിവ് ഗുരുതരമായതിനാല്‍ പിന്നീട് ഇവര്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മടങ്ങി. സംഭവത്തില്‍ കേസെടുത്ത പരവൂര്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.

  Also Read-അച്ഛന്‍ മദ്യപിച്ച് ലക്കുകെട്ടു;വണ്ടി ഓടിച്ച് പതിമൂന്നുകാരന്‍; വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട പൊലീസിന് റ്റാറ്റാ കൊടുത്ത് പിതാവ്

  നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണമെന്ന് ആക്രമിക്കപ്പെട്ട ഷംലയും മകൻ സാലുവും പറഞ്ഞു. പരവൂർ ബീച്ചിൽ നടന്ന ആക്രമണത്തിനു പിന്നിൽ ആശിഷ് എന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. പ്രതി ഒളിവിലെന്ന് പൊലീസ് പറയുന്നു. മർദ്ദന ശേഷം അമ്മയെയും മകനെയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചുവെന്നും ആരോപണമുണ്ട്.

  തിരുവനന്തപുരത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

  ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കഴുത്തറത്തുകൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് കൊലപാതകം നടന്നത്. ഷീബ എന്ന പ്രഭ (38)യെയാണ് ഭര്‍ത്താവ് സുരേഷ് എന്ന സെല്‍വരാജ് വെട്ടിക്കൊന്നത്. സംഭവത്തില്‍ സെല്‍വരാജിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  Also Read-പാലക്കാട് പേവിഷബാധയേറ്റ് പശുക്കള്‍ ചത്തു:പരിശോധന ആരംഭിച്ച് മൃഗ സംക്ഷണ വകുപ്പ്

  പ്രഭ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെല്‍വരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ പ്രഭയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

  കൊലപാതകത്തിന് പിന്നില്‍ കുടുംബപ്രശ്‌നമാകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റൂറല്‍ എസ്പി പികെ മധുവിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

  First published:

  Tags: Moral police, Moral police attack