റാന്നി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ ഭിത്തിയിലിടിച്ചു കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. റാന്നി അഞ്ചുകുഴിയില്‍ താമസിക്കുന്ന ആലപ്പുഴ കാവാലം പന്ത്രണ്ടില്‍ചിറ വീട്ടില്‍ ബെന്നി സേവ്യറിന്റെ ഭാര്യ കോട്ടയം നീണ്ടൂര്‍ കൊപ്പുഴ പുളിയന്‍ പറമ്പില്‍ ബ്ലെസി പി മൈക്കിള്‍(21) ആണ് അറസ്റ്റിലായത്. ഡിസംബര്‍ എട്ടിനായിരുന്നു സംഭവം.
27 ദിവസം പ്രായമായ കുഞ്ഞിനെ ചികിത്സയ്ക്കായി റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തലയ്ക്കേറ്റ ക്ഷതമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് തെളിഞ്ഞു.
ജില്ലാ പൊലീസ് മേധാവി ആര് നിശാന്തിനിയുടെ നിര്‍ദേശപ്രകാരം ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൊലീസ് അമ്മയെ നിരന്തരമായി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. മാസം തികയാതെ പ്രസവിച്ചതിനാല്‍ കുഞ്ഞിന് എന്നും അസുഖമായിരുന്നു.
യുവതി പഠിക്കാനിന്നപ്പോള് കുഞ്ഞ് നിര്‍ത്താതെ കരഞ്ഞതോടെ തല ഭിത്തിയില്‍ ഇടിപ്പിച്ചു കൊലപ്പെടുത്തുകയായിരന്നു. പഠനം തടസപ്പെടുത്തിയതിന്റെ ദേഷ്യത്തില്‍ കുഞ്ഞിന്റെ തല ശക്തമായി ഭിത്തിയില്‍ ഇടിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
Arrest | പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍
പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനെ പൊലീസ്(Police) അറസ്റ്റ്(Arrest) ചെയ്തു. തൃശൂര്‍ തിരുവമ്പാടി ശാന്തിനഗര്‍ ശ്രീനന്ദനത്തില്‍ നവീനാണ്(40) അറസ്റ്റിലായത്. 2020 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ ഭര്‍ത്താവും നവീനും ഒരുമിച്ചു മദ്യപിക്കാറുണ്ടായിരുന്നു. ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. മാനസിക സംഘര്‍ഷത്തിലായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് ഉത്തരവാദി നവീനാണെന്ന് ഡയറിയില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
എന്നാല്‍ പൊലീസില്‍ പരാതി നല്കി ഒരു വര്‍ഷത്തിന് ശേഷം നടപടി ഉണ്ടായില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തതെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. അതേസമയം നവീന്റെ ആദ്യഭാര്യ ജീവനൊടുക്കിയിരുന്നെന്നും രണ്ടാം ഭാര്യ വിവാഹമോചനം നടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Infant death, Murder